ഐഷാൽ മെഡിക്കൽ സംഘത്തെ ചിത്താരി ഹസീന ക്ലബ്ബ് ആദരിച്ചു

ഐഷാൽ മെഡിക്കൽ സംഘത്തെ ചിത്താരി ഹസീന ക്ലബ്ബ് ആദരിച്ചു

ചിത്താരി:ചിത്താരി ഹസീന ആർട്സ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഉദുമ പള്ളത്ത് നടന്ന മെട്രോ കപ്പ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ പരിക്കേറ്റ കളിക്കാർക്ക് ആവശ്യമായ ചികിത്സ സൗക ര്യങ്ങൾ നടത്തിയ ഐഷാൽ മെഡിസിറ്റിയെ ഹസീന ക്ലബ് ആദരിച്ചു. മെട്രോ കപ്പ് ഫുട് ബോൾ കമ്മിറ്റി ജനറൽ കൺ വീനർ ജാഫർ ബേങ്ങച്ചേരി ഉപഹാരം നൽകി. ഫുട്ബോൾ കമ്മിറ്റി ചെയർമാൻ ഹസൻ യാഫ, ഡോ.മൊയ്തീൻ, ഡോ ബഷീർ, ഡോ.റഹീം, എച്ച്ആർ അമൃത,മാർക്കറ്റിംഗ് മാനേജർ രാകേഷ് എന്നിവർ സംബന്ധിച്ചു.15 ദിവസം നടന്ന ഫുട്ബോൾ മേളയിൽ ഐ ഷാൽ മെഡിസിറ്റി യുടെ ഡോക്ടർമാരും സ്റ്റാഫ് നഴ്സുമാരും സജീവമായ സേവനമാണ് നടത്തിയത്.

ഫിസിയോ തെറാപ്പിസ്റ്റ് ഡോ.ഡാനിഷ്, ഡോ.നിസാർ,  സ്റ്റാഫ് നഴ്സുമാരായ ജുബിൻ, അൽവിയ, സുബൈർ, രജീഷ്, പ്രസാദ്, ബെൽജിൻ, സലീം എന്നിവരാണ് മെഡിക്കൽ സംഘത്തിലുണ്ടായിരുന്നത് .15 ദിവസങ്ങളിലായി 43 ഓളം പരിക്കുകൾക്ക് മെഡിക്കൽ സംഘം ചികിത്സ നടത്തി. ഐഷാൽ ഹോസ്പിറ്റലിൻ്റെ ഐസിയു സൗകര്യമുള്ള ആംബുലൻസും 15 ദിവസവും ഉണ്ടായിരുന്നു

Post a Comment

0 Comments