ആസ്ക് ആലംപാടി മുപ്പത്തിയഞ്ചാം വാർഷികം ഫെബ്രുവരി 4,5 തിയ്യതികളിൽ

LATEST UPDATES

6/recent/ticker-posts

ആസ്ക് ആലംപാടി മുപ്പത്തിയഞ്ചാം വാർഷികം ഫെബ്രുവരി 4,5 തിയ്യതികളിൽആലംപാടി: കലാ-കായിക, സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ, തൊഴിൽ പ്രവർത്തന രംഗത്ത് മൂന്നര പതിറ്റാണ്ട് കാലമായി പ്രവർത്തിച്ച് വരുന്ന ആസ്ക് ആലംപാടിയുടെ മുപ്പത്തിയഞ്ചാം വാർഷികവും അനുമോദന ചടങ്ങും സാംസ്കാരിക സമ്മേളനവും ആസ്ക് പ്രീമിയർ ലീഗും ഫെബ്രുവരി 4,5 തിയ്യതികളിൽ ആലംപാടി എ.എം ഗ്രൗണ്ടിൽ (ആസ്ക് ഗ്രൗണ്ട്) വെച്ച് നടക്കും. പരിപാടി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യും, ക്ലബ്‌ പ്രസിഡന്റ്‌ മുസ്തഫ എരിയപ്പാടി അദ്ധ്യക്ഷത വഹിക്കും, വിദ്യാനഗർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ പി. പ്രമോദ് മുഖ്യാതിഥിയായി പങ്കെടുക്കും, ചെങ്കള ഗ്രാമ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാദർ ബദ്‌രിയ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സകീന അബ്ദുല്ല, എ.ബി കുട്ടിയാനം, ഖയ്യൂം മാന്യ, വാർഡ് മെമ്പർ ഫരീദ അബൂബക്കർ, നെഹ്‌റു യുവ കേന്ദ്ര അക്കൗണ്ട്സ് & പ്രോഗ്രാം സൂപ്പർവൈസർ ടി എം അന്നമ്മ (ഗ്രേസി), ഒന്നാം വാർഡ് മെമ്പർ ബഷീർ നാൽത്തട്ക്ക , ടി എം ഇക്ബാൽ, വീരമണി ചെറുവത്തൂർ, ഡോ:ജീന, പി ബി അഷ്‌റഫ്‌, യൂ കെ യുസുഫ്, റിയാസ് ടി.എ, അബ്ദുറഹ്മാൻ മേനത്ത്, ഹിഷാം പൊയ്യയിൽ, ഖൈസർ മിഹ്റാജ് തുടങ്ങിയവർ സംബന്ധിക്കും.  അഞ്ചാം തിയ്യതി വൈകുന്നേരം നടക്കുന്ന ആസ്ക് ഫുട്ബോൾ പ്രീമിയർ ലീഗ് കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷാനവാസ്‌ പാദൂർ ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments