ജെസിഐ ബേക്കൽ ഫോർട്ടിന്റെ ബിസിനസ്സ് എക്സലൻസ് അവാർഡ് മാഹിൻ പൂച്ചക്കാടിന്

LATEST UPDATES

6/recent/ticker-posts

ജെസിഐ ബേക്കൽ ഫോർട്ടിന്റെ ബിസിനസ്സ് എക്സലൻസ് അവാർഡ് മാഹിൻ പൂച്ചക്കാടിന്

 



ബേക്കൽ: മികച്ച ബിസിനസ്സ് സംരംഭകനുള്ള ജെ സി ഐ ബേക്കൽ ഫോർട്ടിന്റെ ഈവർഷത്തെ "ബിസിനസ്സ് എക്സലൻസ്" അവാർഡ് ജീവകാരുണ്യ പ്രവർത്തകനും പള്ളിക്കരയിലെ  സിർവ്വ അക്വാറ്റിക് സെന്റർ" ഉടമയുമായ മാഹിൻ പൂച്ചക്കാടിന് സമ്മാനിക്കും.


മുംബൈയിലും വിദേശത്തുമായി വിവിധ ബിസിനസ്സ് സംരംഭങ്ങളിലൂടെ വളർന്ന് വന്ന്, രാഷ്ട്രീയ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിൽ സജീവമായ അദ്ദേഹം, പൂച്ചക്കാട് റൗളത്തുൽ ഉലൂം മദ്റസ പ്രസിഡന്റും, പള്ളിക്കര ബോംബെ മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗവുമാണ്.


കണ്ണൂർ - കാസറഗോഡ് ജില്ലയിലെ ഏറ്റവും വലിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പള്ളിക്കരയിലുള്ള  സെമി ഒളിമ്പിക് നീന്തൽ പരിശീലന കേന്ദ്രത്തിന്റെ ഉടമ കൂടിയാണ് ഇദ്ദേഹം.


ഫെബ്രുവരി നാലിന് ശനിയാഴ്ച ജെസിഐ ബേക്കൽ ഫോർട്ടിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ വെച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി അവാർഡ് സമ്മാനിക്കും.

Post a Comment

0 Comments