ചൊവ്വാഴ്ച, സെപ്റ്റംബർ 15, 2026


കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരിക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. പൊട്ടി വീണ പ്ലാറ്റ്‌ഫോമില്‍ കുടുങ്ങി യുവതിയുടെ കാലെല്ല് പൊട്ടി. നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്ക് സമീപത്തെ മത്സ്യത്തൊഴിലാളിയായ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ കുഞ്ഞായിഷക്കാണ്(39) പരിക്കേറ്റത്. കഴിഞ്ഞ ദിവസം പടന്നക്കാട് ഐങ്ങോത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. വലിയ ശബ്ദത്തോടെ ബസിന്റെ പിന്നിലെ ടയര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ പ്ലാറ്റ്‌ഫോം തകര്‍ന്നു. ബസിന്റെ പിന്നിലെ ടയറിന് മുകളിലുള്ള സീറ്റിലിരുന്നു കുഞ്ഞായിഷ ഇരുന്നത്. കുഞ്ഞായിഷയുടെ കാലിലെ എല്ല് പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരാണ് പരിക്കേറ്റ ആസ്പത്രിയിലെത്തിച്ചത്. കാലിന് അടിയന്തര ശസ്ത്രക്രിയ നടത്തി. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ