ചെറുവത്തൂർ; നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ചെറുവത്തൂരിൽ സംഘടിപ്പിക്കുന്ന അഗ്രി ഫെസ്‌റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് മുതൽ 14 വരെയാണ് ഫെസ്‌റ്റ്. വൈകിട്ട് അഞ്ചിന് നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യും. കാർഷിക മേഖല ശക്തിപ്പെടുത്തുന്നതോടൊപ്പം പുതുതലമുറയെ കൃഷിയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. ഓരോ സ്‌റ്റാളും കൃഷിയിൽ അറിവ് പകരുന്നതും കൃഷി ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതുമായിരിക്കും. എല്ലാ ദിവസവും പഞ്ചായത്ത് ഹാളിൽ സെമിനാറുണ്ടാകും. കാർഷിക മേഖലയിലെ പ്രമുഖർ വിഷയാവതരണം നടത്തും.
എല്ലാ ദിവസവും രാത്രി ഏഴിന് കലാപരിപാടികളുണ്ട്. അമ്യൂസ്‌മെന്റ് പാർക്ക്, ഫുഡ് കോർട്ട് എന്നിവ ഒരുക്കും. 14ന് വൈകിട്ട് അഞ്ചിന് സമാപനം മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്യും. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും. പകൽ മൂന്നുമുതൽ രാത്രി 12 വരെയാണ് ഫെസ്‌റ്റ്. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, മുൻ എംപി പി കരുണാകരൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി കെ ലക്ഷ്‌മി, പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, വൈസ് പ്രസിഡന്റ് പി വി രാഘവൻ, എം സുമേഷ്, കെ ബിന്ദു, ടി രാകേഷ്, പി പത്‌മിനി എന്നിവർ പങ്കെടുത്തു.
0 Comments