ഉദുമ: സാമൂഹ്യ സാംസ്ക്കാരിക കാരുണ്യ പ്രവർത്തനത്തിൻ്റെ പന്ഥാവിൽ സ്തുത്യർഹമായ സേവനം നടത്തി വരുന്ന സ്വാന്തനം ഉദുമയുടെ നേതൃത്വത്തിൽ പ്രമുഖ വ്യക്തിത്വങ്ങളുടെ സ്ഥാനമാനങ്ങളിൽ ആദരവ് സംഘടിപ്പിച്ചു.. ഉദുമയിൽ വെച്ച് നടന്ന ഈ ആദരവ് സദസ് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസുലറും മുൻ ഡിസിസി ജനറൽ സെക്രട്ടറിയുമായ ഡോ:ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.വിഭക്തവത്സലൻ അധ്യക്ഷനായി.ചടങ്ങിൽ സാന്ത്വനം ചാരിറ്റി രക്ഷാധികാരിയും ഡി.സി.സി ജനറൽ സെക്രട്ടറിയും ഉദുമ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി നിയമിതനായ വി.ആർ വിദ്യാസാഗർ, സോവദൾ സംസ്ഥാന ജോയിന്റ് സെക്രടറിമാർ ആയി നിയമിതരായ ചാരിറ്റി ചെയർമാൻ മജീദ് മാങ്ങാട്, എക്സീക്യൂടീവ് അംഗം ഷിബു കടവങ്ങാനം, മത്സ്യ തൊഴിലാളി സംസ്ഥാന സമിതിയിലെക്ക് തിരഞ്ഞെടുത്ത ശംഭു ബേക്കൽ, ജോഡ യാത്രയിൽ 19 ദിവസം രാഹുൽ ഗാന്ധിക്കൊപ്പം നടന്ന കാസർഗോഡിന്റെ കരുത്തയായ വനിതാ നേതാവ് തെരേസ്സ ഫ്രാൻസിസ് .എന്നിവരെ അനുമോദിച്ചു. ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് രാജൻ പെരിയ, കെവീസ് ബാലകൃഷണൻ മാസ്റ്റർ, പ്രഭാകരൻ തെക്കേകര ശ്രീകല പുല്ലൂർ, ശ്രീജപുരുഷേത്തമൻ, രജ്ഞിത്ത് ആര്യടുക്കം, റസാക്ക് മാ ങ്ങാട്, ഹരിഹരൻ , ലക്ഷ്മി ബാലൻ, ബാബു ദാമോധരൻ, ചന്ദ്രൻ മലാം കുന്ന്, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു . സാന്ത്വാനം കൺവീനർ രാമകൃഷ്ണൻ സ്വാഗതവും ട്രഷർ രാജകല നാരായണൻ നന്ദിയും പറഞ്ഞു.
0 Comments