ജെ സി ഐ ബേക്കൽ ഫോർട്ടിന് പുതിയ ഭാരവാഹികളായി

LATEST UPDATES

6/recent/ticker-posts

ജെ സി ഐ ബേക്കൽ ഫോർട്ടിന് പുതിയ ഭാരവാഹികളായിബേക്കൽ: ജെ സി ഐ ബേക്കൽ ഫോർട്ടിന്റെ 2023 വർഷത്തെ പ്രസിഡന്റായി എം.കെ. ജിഷാദിനെയും, സെക്രട്ടറിയായി മുനീർ കളനാടിനെയും ട്രഷററായി ഷരീഫ് പൂച്ചക്കാടിനെയും തെരഞ്ഞെടുത്തു.


വൈസ് പ്രസിഡന്റുമാരായി സന്തോഷ് ഫോട്ടോമാക്സ്, ഖാദർ പള്ളിപ്പുഴ, ഖാലിദ് ബാവിക്കര, സഫ്‌വാൻ അഹമദ്, നൗഫൽ ഉദുമ എന്നിവരെയും ജോയന്റ് സെക്രട്ടറിയായി സുധൻ ചാലിങ്കാലിനെയും ഡയറക്ടർമാരായി ഡോ. നൗഫൽ കളനാട്, മൻസൂർ കാർസ്പാ, ഉമറുൽ ഫാറുഖ്, അനസ് ക്വാളിറ്റി, നസീർ പള്ളിപ്പുഴ എന്നിവരെയും ജൂനിയർ ജേസി ചെയർമാനായി മുഹമ്മദ് ഷദ്‌മാനെയും തെരഞ്ഞെടുത്തു.


പ്രസിഡന്റ് ഷംസീർ അതിഞ്ഞാൽ അദ്ധ്യക്ഷനായി.

ഷരീഫ് കാപ്പിൽ, ഫാറൂഖ് കാസ്മി, കെ ബി എം. ഷരീഫ്, സൈഫുദ്ധീൻ കളനാട്, അബ്ദുൾ ഖാദർ പള്ളം,

ഹസൈനാർ മാസ്റ്റർ, അസ്ഹർ മൂലയിൽ, സമീർ മാസ്റ്റർ, മുഹമ്മദലി മഠത്തിൽ, സാലിം ബേക്കൽ, എം ബി ഷാനവാസ്, ഫത്താഹ് മൗവ്വൽ എന്നിവർ സംസാരിച്ചു.


Post a Comment

0 Comments