നൂറിലധികം പ്രകൃതി പാനീയങ്ങളുടെ നിർമ്മാണവും പ്രദർശനവുമൊരുക്കി ചിത്താരി സൗത്ത് ഗവ. എൽ പി സ്‌കൂൾ

LATEST UPDATES

6/recent/ticker-posts

നൂറിലധികം പ്രകൃതി പാനീയങ്ങളുടെ നിർമ്മാണവും പ്രദർശനവുമൊരുക്കി ചിത്താരി സൗത്ത് ഗവ. എൽ പി സ്‌കൂൾ

 



ചിത്താരി: ആരോഗ്യത്തിന് പ്രകൃതി പാനീയങ്ങൾ ശീലമാക്കുക എന്ന സന്ദേശം ഉയർത്തി ചിത്താരി സൗത്ത് ഗവൺമെൻറ് എൽപി സ്കൂളിൽ ആരോഗ്യ പ്രകൃതി പാനീയങ്ങളുടെ നിർമ്മാണവും പ്രദർശനവും നടന്നു. വൈവിധ്യങ്ങളായ പ്രകൃതി പാനീയങ്ങളാണ് പ്രദർശനത്തിന് ഒരുങ്ങിയത് .  ഷമാം, പുതിന, നന്നാറി , ചെമ്പരത്തി , ഈത്തപ്പഴം , കറിവേപ്പില, സ്ട്രോബറി , പാഷൻ ഫ്രൂട്ട് , ഇളനീർ, ഉറുമാമ്പഴം , ചുക്ക് , ബദാം , പേരക്ക , സപ്പോട്ട, കൂർക്ക , വാഴപ്പിണ്ടി, തുളസി, നാരങ്ങ, ചെറുനാരങ്ങ  തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ  നൂറിലധികം വ്യത്യസ്ത രുചിയിലുള്ള പാനീയങ്ങളാണ് പ്രദർശനത്തിനൊരുങ്ങിയത്. വാർഡ് നമ്പർ സി കെ ഇർഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു .ഹെഡ്മാസ്റ്റർ  ടി. ദിവാകരൻ സ്വാഗതവും പി ടി എ  പ്രസിഡണ്ട് എം കെ സുബൈർ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ വികസന സമിതി ചെയർമാൻ അൻവർ ഹസ്സൻ, കൺവീനർ വിനോദ് താനത്തിങ്കൽ , പി ടി എ, വികസന സമിതി ഭാരവാഹികളായ കെ.സുബൈർ , ഹാറൂൺ ചിത്താരി ,  തുടങ്ങിയവർ സംസാരിച്ചു. കെ. വി കരുണാകരൻ മാസ്റ്റർ പ്രകൃതി പാനീയങ്ങളുടെ നിർമാണത്തെക്കുറിച്ചും അതിന്റെ പോഷക മൂല്യത്തെക്കുറിച്ചും വിശദീകരിച്ചു.

Post a Comment

0 Comments