അഴിത്തല സുന്നി സെന്ററിന്റെ ശിലാ സ്ഥാപനം കുറാ തങ്ങൾ നിർവഹിച്ചു

അഴിത്തല സുന്നി സെന്ററിന്റെ ശിലാ സ്ഥാപനം കുറാ തങ്ങൾ നിർവഹിച്ചു



നീലേശ്വരം തൈക്കടപ്പുറം അഴിത്തല യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് എസ് എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അഴിത്തലയിൽ സ്ഥാപിക്കപ്പെടുന്ന സുന്നി സെന്റർ എന്ന ഓഫീസ് സമുച്ചയത്തിന്റെ ശിലാ സ്ഥാപന കർമ്മം സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ തങ്ങൾ) നിർവഹിച്ചു. പ്രസ്തുത പരിപാടിയോടനുബന്ധിച്ച് തവസ്സുൽജൽസ,   മധുര വിതരണം, SYS കാഞ്ഞങ്ങാട് സോൺ യൂത്ത് പാർലമെന്റ് വാഹന പ്രചരണ സ്വീകരണ സമ്മേളനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ജംഇയ്യത്തുൽ ഉലമ കാഞ്ഞങ്ങാട് സോൺ പ്രസിഡന്റ്  അബൂബക്കർ ബാഖവി, സെക്രട്ടറി മുഹമ്മദ് ബഷീർ സഖാഫി തൈക്കടപ്പുറം, കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോൺ സെക്രട്ടറി അബ്ദുസ്സലാം പുഞ്ചാവി,

എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ പ്രസിഡന്റ്  ശിഹാബുദ്ധീൻ അഹ്സനി പാണത്തൂർ, സെക്രട്ടറി റാഷിദ് ഹിമമി സഖാഫി ബംഗളം,

കേരള മുസ്ലിം ജമാഅത്ത് നീലേശ്വരം സർക്കിൾ പ്രസിഡന്റ് കെ അബ്ദുൽ ഖാദർ ഹാജി,

സെക്രട്ടറി  സുബൈർ സഅദി തൈക്കടപ്പുറം, എസ് വൈ എസ് നീലേശ്വരം സർക്കിൾ പ്രസിഡന്റ് ഹസൻ സഖാഫി അഴിത്തല, സെക്രട്ടറി ഹാഫിള് നിസാമുദ്ദീൻ മഹമൂദി അഴിത്തല, എസ്എസ്എഫ് നീലേശ്വരം സെക്ടർ പ്രസിഡന്റ് എ.ജി സുഹൈൽ മൗലവി,

കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് വൈസ് പ്രസിഡന്റ് pv അഹമ്മദ് ഹാജി സെക്രട്ടറി വി മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ ടി പി നൗഷാദ് സ്വാഗതവും പി പി അബ്ദുൽ ഹക്കീം നന്ദിയും പറഞ്ഞു.

Post a Comment

0 Comments