ചെർക്കള: വി കെ പാറ സഹൃദയ വേദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പബ്ലിക്ക് എക്സാം വിദ്യാർത്ഥികൾക്കായുളള ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഇരുപത്തെട്ടോളം വിദ്യാർത്ഥികൾ ക്ലാസിന്റെ ഭാഗമായി. പ്രശസ്ത പരിശീലകൻ യതീഷ് ബള്ളാൽ കുട്ടികൾക്കായുള്ള ക്ലാസ് നടത്തി. ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ ക്ലബ്ബ് ജോയിൻ സെക്രട്ടറി രമേശൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റാശിദ് ബേഡകം ഉദ്ഘാടനം ചെയ്തു. ഫസൽ സ്വാഗതവും ഷറഫുദ്ധീൻ നന്ദിയും പറഞ്ഞു. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ക്ലബ്ബിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്ലബ്ബ് കമ്മിറ്റി- ക്ലബ്ബ് വനിത-എൻ.വൈ.കെ- കുടുംബശ്രീ ഭാരവാഹികളും ക്ലബ്ബ് അംഗങ്ങളും സന്നിദ്ധരായി.
0 Comments