ഹദിയ അതിഞ്ഞാൽ അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ഹദിയ അതിഞ്ഞാൽ അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു



അതിഞ്ഞാൽ: ഹദിയ അതിഞ്ഞാൽ, അതിഞ്ഞാൽ അൻസാറുൽ ഇസ്ലാം മദ്രസ്സയിലെ പൊതുപരീക്ഷയിൽ 5,7,10 ക്‌ളാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും, വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയവർക്കും ഏർപ്പെടുത്തിയ എംബി മൂസ സാഹിബ് സ്മാരക സ്വർണ്ണമെഡലുകളും, പാലക്കി മൊയ്‌ദു ഹാജി സ്മാരക കാഷ് അവാർഡുകളും വിതരണം ചെയ്തു. 

ചെയർമാൻ എംബിഎം അഷ്‌റഫിന്റെ അധ്യക്ഷതയിൽ പ്രമുഖ പ്രഭാഷകൻ നവാസ് മന്നാനി പനവൂർ സ്വർണ മെഡലുകളും, കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സി കുഞ്ഞാമദ് ഹാജി കാഷ് അവാർഡുകളും വിതരണം ചെയ്തു. അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് ഖത്തീബ് ടിടി അബ്ദുൽ ഖാദർ അസ്ഹരി, സി ഇബ്രാഹിം ഹാജി, വൺഫോർ അബ്ദുൽ റഹിമാൻ, ബഷീർ വെള്ളിക്കോത്ത്, സി കുഞ്ഞബ്ദുല്ല, മുബാറക്ക് ഹസൈനാർ ഹാജി, എ ഹമീദ് ഹാജി, പികെ അബ്ദുല്ലകുഞ്ഞി, തെരുവത്ത് മൂസാ ഹാജി, പാലാട്ട് ഹുസൈൻ ഹാജി, പിഎം ഫാറൂഖ്, എം ഇബ്രാഹിം, യുവി ബഷീർ, ടി മുഹമ്മദ് അസ്‌ലം, പിഎം ഹസ്സൻ ഹാജി, പാലക്കി  മുഹമ്മദ് കുഞ്ഞി, സിഎച്ച് കുഞ്ഞബ്ദുള്ള, എം ഹമീദ് ഹാജി, ഹമീദ് ചെരക്കാടത്ത്, എപി ഉമ്മർ, പി.എം ഫൈസൽ, അഷ്‌റഫ് ഹന്ന, മണ്ടിയൻ അബ്ദുൽ റഹ്മാൻ, സി കെ അബ്ദുല്ല ഹാജി, റമീസ് മട്ടൻ എന്നിവർ സംസാരിച്ചു. ഖലിദ് അറബിക്കാടത്ത് സ്വാഗതവും കെ കുഞ്ഞിമൊയ്‌ദീൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments