പുഞ്ചാവി നൂറുൽ ഉലമ സുന്നീ സെന്റർ നാടിനു സമർപ്പിച്ചു

LATEST UPDATES

6/recent/ticker-posts

പുഞ്ചാവി നൂറുൽ ഉലമ സുന്നീ സെന്റർ നാടിനു സമർപ്പിച്ചു

 


കാഞ്ഞങ്ങാട് : കേരള മുസ് ലിം ജമാഅത്തിന് കീഴിൽ പുഞ്ചാവി യൂണിറ്റിൽ നിർമ്മിച്ച സംഘടനാ ആസ്ഥാന കേന്ദ്രം നൂറുൽ ഉലമ സുന്നീ സെന്റർ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും കൂടിയായ ബദ്റു സാദാത്ത് സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങളുടെ മഹനീയ കരങ്ങളാൽ നാടിനു സമർപ്പിച്ചു. മൗലാന പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണവും നടത്തി

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം  കേരള മുസ് ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് ഉബൈദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ രാജമോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.

കേരള മുസ് ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പളളംങ്കോട് അബ്ദുൽ ഖാദർ മദനി, കുഞ്ഞഹമദ് അഹ്സനി ,ഹസൻ സഅദി, ബിൽടെക്  അബ്ദുല്ല, മുൻ നഗരസഭാ ചെയർമാൻ വി .വി രമേശൻ,മുൻസിപ്പൽ കൗൺസിലർ സി കെ അഷ്റഫ് ബാവനഗർ,കേരള മുസ് ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് അബ്ദുൽ ഹമീദ് മൗലവി , കേരള മുസ് ലിം ജമാഅത്ത് സോൺ സെക്രട്ടറി അബ്ദുസത്താർ പഴയകടപ്പുറം , എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ പ്രസിഡണ്ട് ശിഹാബുദ്ദീൻ അഹ്സനി 

എസ് വൈ എസ് സോൺ സെക്രട്ടറി മഹമൂദ് അംജദി, മടിക്കൈ അബ്ദുല്ല ഹാജി, റാഷിദ് ഹിമമി ബങ്കളം, അബ്ദുറഹ്മാൻ അഷ്റഫി, അബ്ദുൽ ഖാദർ സഖാഫി, ചെയർമാൻ മുഹമ്മദ് ഹാജി, അബ്ദുറഹ്മാൻ സഅദി, ടി പി അബ്ദുസ്സലാം തുടങ്ങിയവർ സംബന്ധിച്ചു സ്വാതന്ത്ര്യം കൺവീനർ ടിഎംകെ പഞ്ചാബി സ്വാഗതവും എസ് വൈ എസ് യൂണിറ്റ് ജനറൽ സെക്രട്ടറിപി കെ കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു ആയിരങ്ങൾക്കുള്ള അന്നദാനത്തോടെ പരിപാടി സമാപിച്ചു.

Post a Comment

0 Comments