പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍; നിരപരാധിയെന്ന് കുറിപ്പ്

LATEST UPDATES

6/recent/ticker-posts

പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍; നിരപരാധിയെന്ന് കുറിപ്പ്

 

പത്തനംതിട്ട: പത്തനംതിട്ടയില്‍ പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ പന്നിവിഴ സ്വദേശി 72 വയസുള്ള നാരായണന്‍കുട്ടിയാണ് മരിച്ചത്. അടൂര്‍ അതിവേഗ കോടതിയില്‍ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് മരണം.

രാവിലെ വീടിന്റെ മുകളിലത്തെ നിലയിലാണ് നാരായണന്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നിരപരാധി എന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ആത്മഹത്യാ കുറിപ്പും മൃതദേഹത്തിന്റെ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. തനിക്കെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പച്ചക്കള്ളമാണ്. ശാരീരിക പ്രയാസങ്ങള്‍ ഉള്ളതിനാല്‍ താന്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നുമായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം.

നാളെ രാവിലെ പതിനൊന്നുമണിക്ക് കോടതിയില്‍ ഹാജരാകാന്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം നാരായണന്‍കുട്ടി കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

2019 തിരുവോണദിവസം വീട്ടിലെത്തിയ ബന്ധുവായ ഭിന്നശേഷിക്കാരിയായ കുട്ടിയെ കടന്നുപിടിച്ചുവെന്നാണ് പരാതി. രണ്ടുവര്‍ഷം കഴിഞ്ഞ് 2021 ഒക്ടോബറിലാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. പിന്നീട് പൊലീസിന് കേസ് കൈമാറുകയായിരുന്നു.

Post a Comment

0 Comments