എംപ്ലോയിമെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാൻ അവസരം

LATEST UPDATES

6/recent/ticker-posts

എംപ്ലോയിമെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാൻ അവസരം



കാസർകോട്:  എംപ്ലോയ്മെൻ്റ് രജിസ്സ്ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതെ സീനിയോറിട്ടി നഷ്ടപ്പെട്ട    ഉദ്യോഗാർത്ഥികൾക്ക് അവരുടെ  സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും  ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും മാര്‍ച്ച് 31 വരെ അവസരം.  രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 1999 ഓക്ടോബര്‍ മുതല്‍ 2022 ആഗസ്റ്റ് വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍- 04994255582, 0467 2209068.

Post a Comment

0 Comments