ബേക്കൽ ഇസ്ലാമിയ എ. എൽ.പി സ്‌കൂളിൽ നിന്നും വിരമിക്കുന്ന മഞ്ജുള വേണി ടീച്ചർക്ക് യാത്രയയപ്പ് നൽകി

LATEST UPDATES

6/recent/ticker-posts

ബേക്കൽ ഇസ്ലാമിയ എ. എൽ.പി സ്‌കൂളിൽ നിന്നും വിരമിക്കുന്ന മഞ്ജുള വേണി ടീച്ചർക്ക് യാത്രയയപ്പ് നൽകി



പള്ളിക്കര: കഴിഞ്ഞ 24 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ബേക്കൽ ഇസ്ലാമിയ എ. ഏൽ. പി സ്‌കൂളിൽ നിന്നും വിരമിക്കുന്ന മഞ്ജുളവേണി ടീച്ചർക്ക് സ്‌കൂൾ വാർഷിക ദിനത്തിൽ മാനേജ്‌മെന്റ്, പി. ടി. എ, സ്റ്റാഫ് കൗൺസിൽ കമ്മിറ്റികളുടെ ഹൃദ്യമായ യാത്രയയപ്പ് നൽകി. 

കഴിഞ്ഞ 24 വർഷത്തെ സേവനത്തിലൂടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്നും , വിദ്യാർത്ഥി കളുടെ അക്കാഡമിക് വിഷയങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തിയും, രക്ഷിതാക്കളെ സ്‌കൂളിന്റെ ഭാഗമാക്കാനും അക്ഷീണം പ്രവർത്തിച്ച അധ്യാപികയായിരുന്നു മഞ്ജുളവേണി ടീച്ചർ. ബേക്കൽ എ.ഇ.ഒ ശ്രീ സുരേശൻ.പി. കെ പൊന്നാടയും മൊമെന്റോയും നൽകി. പി.ടി. എ പ്രസിഡന്റ് ഗഫൂർ ശാഫി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷക്കീല ബശീർ വാർഷിക പരിപാടികൾ ഉത്ഘാടനം ചെയ്തു. അബ്ദുൾ സലാം മാസ്റ്റർ, പ്രസന്ന ടീച്ചർ റഫീഖ് മാഹിൻ,ഇല്യാസ് ഹുസൈൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  പ്രധാന അധ്യാപിക സപ്ന ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മജീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments