അന്തർ സംസ്ഥാന തർക്കങ്ങൾ സൃഷ്ടിച്ച് ആഭ്യന്തര ചേരിതിരിവ് രൂക്ഷമാക്കാൻ ഫാസിസ്റ്റ് ശ്രമം: രാം പുനിയാനി, എസ് എസ് എഫ് പ്രൊഫ്സമ്മിറ്റിന് ഉജ്വല സമാപനം

അന്തർ സംസ്ഥാന തർക്കങ്ങൾ സൃഷ്ടിച്ച് ആഭ്യന്തര ചേരിതിരിവ് രൂക്ഷമാക്കാൻ ഫാസിസ്റ്റ് ശ്രമം: രാം പുനിയാനി, എസ് എസ് എഫ് പ്രൊഫ്സമ്മിറ്റിന് ഉജ്വല സമാപനം




സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി ആഭ്യന്തര ചേരിതിരിവ് രൂക്ഷമാക്കാൻ ഫാസിസ്റ്റുകൾ ശ്രമിക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകൻ 

രാം പുനിയാനി പറഞ്ഞു. എസ് എസ് എഫ് സംഘടിപ്പിച്ച പ്രൊഫഷണൽ വിദ്യാർത്ഥികളുടെ സമ്മേളനമായ പ്രൊഫ്സമ്മിറ്റിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മത വിശ്വാസികൾ ക്കിടയിൽ വിഭജനം നടത്തുന്നവർ സംസ്ഥാനങ്ങൾക്കിടയിലും വിള്ളൽ വീഴ്ത്താനുള്ള ആസൂത്രിതമായ ശ്രമങ്ങൾ നടത്തുകയാണ്. തമിഴ്നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന വിദ്വേഷപ്രചാരണങ്ങൾ അതിന് ഉദാഹരണമാണ്. ശരിയായ ചരിത്രബോധത്തിലൂടെയും മതങ്ങളുടെ അടിസ്ഥാന ആശയങ്ങളിലൂടെയും വർഗീയവിഭജനം ചെറുക്കണമെന്നും രാം പുനിയാനി പറഞ്ഞു.


മൂന്ന് ദിവസമായി കാസറഗോഡ് മുഹിമ്മാത്ത് കാമ്പസിൽ നടന്നു വരുന്ന പ്രൊഫ്സമ്മിറ്റ്    സമാപിച്ചു. വിവിധ മെഡിക്കൽ, എഞ്ചിനീയറിംഗ്, ലോ, മാനേജ്മെന്റ് ക്യാമ്പസുകളിൽ പഠിക്കുന്ന രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.  ബന്ധങ്ങളുടെ സുഗന്ധം എന്ന വിഷയത്തിൽ കേരള മുസ്‌ലിം ജമാഅത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി വിദ്യാർത്ഥികളുമായി സംവദിച്ചു. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി

 സി ആർ കെ മുഹമ്മദ്‌ പ്രൊഫ്‌സമ്മിറ്റ് സന്ദേശം നൽകി സംസാരിച്ചു. ബഷീർ ഫൈസി വെണ്ണക്കോട്, ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ, ഫിർദൗസ് സുറൈജി സഖാഫി, സി കെ റാഷിദ് ബുഖാരി, സി എൻ ജഅഫർ സ്വാദിഖ്‌, യൂസുഫ് ലത്തീഫി വാണിയമ്പലം തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments