ഒഴിവുകള്‍ നികത്തുന്നില്ല; അമിത ജോലി ഭാരത്തില്‍ കുഴങ്ങി സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍

LATEST UPDATES

6/recent/ticker-posts

ഒഴിവുകള്‍ നികത്തുന്നില്ല; അമിത ജോലി ഭാരത്തില്‍ കുഴങ്ങി സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍

 


കാഞ്ഞങ്ങാട്: പാലക്കാട് ഡിവിഷന് കീഴില്‍ ഒഴിവ് വരുന്ന സ്‌റ്റേഷന്‍ മാസ്റ്റര്‍മാരെ വേഗത്തില്‍ നിയമിക്കാത്തതിനാല്‍ അമിത ജോലി ഭാരത്തില്‍ കുഴഞ്ഞിരിക്കുകയാണ് സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍. പാലക്കാട് ഡിവിഷന് കീഴില്‍ 360 സ്‌റ്റേഷന്‍ മാസ്റ്റര്‍മാരുടെ ഒഴിവില്‍ ആകെയുള്ളത് 270 പേരാണെന്നാണ് ആള്‍ ഇന്ത്യ സ്‌റ്റേഷന്‍ മാസ്റ്റര്‍ ഭാരവാഹികള്‍ പറയുന്നത്.24 മണിക്കൂറില്‍ എട്ട് മണിക്കൂര്‍ വീതമാണ് സ്‌റ്റേഷന്‍മാര്‍ ജോലി ചെ യ്യെണ്ടി വരുന്നത്. ട്രെയിന്‍ ഗതാഗതവും സ്‌റ്റേഷ ന്റെ ഭാരിച്ച ചുമതലകളും വഹിക്കുന്ന സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍ കൂടുതല്‍ ആളുകളെ നിയമിക്കണ മെന്നാവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. ജില്ലയില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ അഞ്ച് സ്‌റ്റേഷന്‍മാര്‍ വേണ്ട സ്ഥാനത്ത് മൂന്നു പേര്‍ മാത്രമാണുള്ളത്. ഇ തേ അവസ്ഥ തന്നെയാണ് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനുമുള്ളത്. ജില്ലയില്‍ ബേക്കല്‍, തൃക്കരിപ്പൂര്‍ തുടങ്ങിയ സ്‌റ്റേഷനുകളില്‍ ഒഴികെ മ റ്റെല്ലായിടങ്ങളിലും സ് റ്റേഷന്‍ മാസ്റ്റര്‍മാര്‍ തന്നെയാണ് സ് റ്റേഷനുകള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ തൃക്കരിപ്പൂരിലും ബേക്കലിലും സ് റ്റേഷന്‍ ക്ലര്‍ക്കുകളാണ് സ്‌റ്റേഷനുകള്‍ നിയന്ത്രിക്കുന്നത്. ഇതു കുടാതെ നിലവില്‍ പാലക്കാട് ഡിവിഷനില്‍ പകുതി യോളം വരുന്ന സ് റ്റേഷന്‍ മാസ്റ്റര്‍മാര്‍ അന്യ സംസ്ഥാനത്ത് നിന്നുള്ളവരാണ്. ഇത് പല പ്പോഴും പാലക്കാട് ഡിവിഷന് കീഴിലുള്ള സ്‌റ്റേഷനുകളുടെ വികസന ത്തെ ബാധിക്കുന്ന അവസ്ഥയുമുണ്ട്.

Post a Comment

0 Comments