മികച്ച തൊഴിലവസരങ്ങളുമായി 'ഷീ ടേണ്‍' വനിത തൊഴില്‍ മേള, മാര്‍ച്ച് 18ന് കാഞ്ഞങ്ങാട്

LATEST UPDATES

6/recent/ticker-posts

മികച്ച തൊഴിലവസരങ്ങളുമായി 'ഷീ ടേണ്‍' വനിത തൊഴില്‍ മേള, മാര്‍ച്ച് 18ന് കാഞ്ഞങ്ങാട്

 



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍, അഭ്യസ്ത വിദ്യരായ വനിതാ തൊഴിലന്വേഷകര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവര്‍ത്തി പരിചയത്തിനും അനുസൃതമായി മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ

 'ഷീ ടേണ്‍' എന്ന പേരില്‍  തൊഴില്‍ മേള 18ന് (ശനിയാഴ്ച) മേലാങ്കോട്ട് ഏ.സി.കെ.എന്‍ മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ രാവിലെ 9 മുതല്‍ 5 മണി വരെ നടക്കുമെന്ന് പ്രസിഡന്റ് കെ മണികണ്ഠന്‍ അറിയിച്ചു.  തൊഴില്‍ മേള. പ്ലസ് ടുവും അതിന് മുകളിലും അടിസ്ഥാന യോ
ഗ്യതയുള്ള വനിതകള്‍ക്ക് സൗജന്യമായി അപേക്ഷിക്കാം.പ്രമുഖ സ്ഥാപനങ്ങള്‍, ബാങ്കിങ്, ഐടി, എഞ്ചിനീയറിംഗ്, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, ക്ലറിക്കല്‍, മാനേജ്മന്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം വ്യത്യസ്ത തൊഴിലവസരങ്ങള്‍ തൊഴില്‍ മേളയില്‍ അവതരിപ്പിക്കുന്നു. തൊഴില്‍ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴില്‍ നേടാനുമുള്ള അവസരമാണ് പ്രസ്തുത തൊഴില്‍ മേളയിലൂടെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ നൂതനമായ സാധ്യതകള്‍ പരമാവധി ഒരുക്കി, ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുതാര്യവും സൗകര്യപ്രദവുമായ രീതിയിലാണ് തൊഴില്‍ മേള ഒരുക്കുന്നത്.

18 വയസ്സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക്  ഓണ്‍ലൈനായി തൊഴില്‍ മേളയില്‍ തികച്ചും സൗജന്യമായി മാര്‍ച്ച്  17 നകം https://jobfair.plus/sheturn എന്ന വെബ്‌സൈറ്റ്  സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പത്ര സ മ്മേളനത്തില്‍  വൈസ് പ്രസിഡന്റ് കെ.വി ശ്രീലത, എം.ജി പുഷ്പ, യുജിന്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments