വൃദ്ധനെ കാറില്‍ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

വൃദ്ധനെ കാറില്‍ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം അറസ്റ്റില്‍


കാഞ്ഞങ്ങാട്/അമ്പലത്തറ: സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കത്തില്‍ വൃദ്ധനെ  കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി സംഭവത്തില്‍ അഞ്ച് പേരെ അമ്പലത്തറ പോലീസ് പോലീസ് അറസ്റ്റ് ചെയ്തു. വേളൂര്‍ അരിയളം സ്വദേശികളായ  മുരളീധരന്‍ (40) , ഗോപകുമാര്‍ (33) , ഇരിയ ക്ലായിലെ പവിത്രന്‍(44)  കാട്ടുമടം സ്വദേശികളായ സജീഷ് (31) , സുമേഷ് ( 34) എന്നിവരാണ് .അമ്പലത്തറ സി ഐ .ടി കെ. മുകുന്ദന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ എസ് ഐ കെ വിജയകുമാര്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 24 ന് ഇരിയ കാട്ടുമാടം പാട്ടത്തില്‍ ഹൗസില്‍ പി.ചന്ദ്രന്‍(74)നെ കാഞ്ഞിരടുക്കത്ത് വൈകിട്ട് 5.30 ന്

പ്രതികള്‍ കാറില്‍ തട്ടികൊണ്ട് പോയി മര്‍ദിച്ച ശേഷം വഴിയില്‍ തളിയിട്ട് കടന്ന് കളഞ്ഞത്.ചന്ദ്രന്റെ പരാതിയില്‍ ഇവര്‍ക്ക് എതിരെ അമ്പലത്തറ പോലീസ് കേസെടുത്തു അന്വേഷിക്കുന്നതിനിടെ ഒളിവില്‍ പോയത്. സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പി വി.ഹരി ഷ് കുമാര്‍ ,എം.ജയചന്ദ്രന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഹോസ്ദുര്‍ഗ്  കോടതിയില്‍ ഹജരായ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Post a Comment

0 Comments