ഉമ്മാസ് അംഗത്വ കാർഡ് വിതരണം ചെയ്തു

LATEST UPDATES

6/recent/ticker-posts

ഉമ്മാസ് അംഗത്വ കാർഡ് വിതരണം ചെയ്തു
കാസറഗോഡ് : കലാകന്മാരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന കലാകാരന്മാരുടെ സംഘടനയായ ഉത്തര മലബാർ മാപ്പിള ആർട്സ് സൊസൈറ്റി ഉമ്മാസ് കാസറഗോഡിന്റ പുതിയ ഐഡന്റിറ്റി കാർഡ് വിതരണം പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ അസീസ് പുലിക്കുന്ന് നിർവഹിച്ചു. കാസർഗോഡ് മുൻസിപ്പൽ വനിത കോൺഫറൻസ് ഹാളിൽ നടന്ന ഉമ്മാസ് ജനറൽബോഡി യോഗത്തിൽ വെച്ച് ഉമ്മാസ് പ്രസിഡണ്ട്‌ മുഹമ്മദ്‌ കോളിയടുക്കത്തിന് ഐഡന്റിറ്റി കാർഡ് നൽകിക്കൊണ്ടാണ് വിതരണോത്ഘാടനം നിർവഹിച്ചത്.

           പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എം എ ഗഫൂർ ജനറൽബോഡി യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

      പഴയ രചയിതാക്കളുടെ രചനയ്ക്ക് ശബ്ദം നൽകിയ പഴയ തലമുറയിലെ ഗായകന്മാരുടെ മാപ്പിളപ്പാട്ടുകൾ ഇപ്പോഴും വേദികളിൽ നിറഞ്ഞു നില്കുകയാണെന്നും ഒരുപാട് കഴിവുറ്റ പുതിയ രചയിതാക്കൾ കേരളത്തിലെമ്പാടും ഉണ്ടെന്നും അത്തരം രചയിതാക്കളുടെ ഗാനങ്ങൾ പുതിയ തലമുറയിലെ ഗായകന്മാർ പാടിക്കൊണ്ട് എന്നും ഓർക്കുന്ന രീതിയിലുള്ള പ്രശസ്തമായ ഗാനങ്ങൾ മാപ്പിളപ്പാട്ടിന് സമ്മാനിക്കണമെന്നും ഉൽഘടനപ്രസംഗത്തിൽ എം എ ഗഫൂർ ചൂണ്ടിക്കാട്ടി.

    ചടങ്ങിൽ എം കെ മൻസൂർ,  ആദിൽ അത്തു,  നിസാർ ബദിര,  ഹനീഫ് ഉദുമ, ഖാലിദ് പള്ളിപ്പുഴ,  സി വി മുഹമ്മദ്‌, ഗഫൂർ പാറയിൽ, ഇസ്മായിൽ തളങ്കര, മുരളി തബല, സി എച് ബഷീർ, അബ്ദുള്ള ഉദുമ, കെ കെ അബ്ദുള്ള പടന്ന, ഹാരിഫ് റിമിക്സ്, അഷ്‌റഫ്‌ എംകെ പടന്ന, സലീം ബേക്കൽ, ടി സി അബ്ദുള്ള, ബക്കർഷ, ഫിറോസ് കീബോഡ്, ഹമീദ് അവിയിൽ, ഇല്യാസ് തങ്ങൾ, സിദ്ദീഖ് ഏരിയാൽ, നവാസ് കാസർഗോഡ്, സലാം കൈനോത്ത്, റിയാസ് മലപ്പുറം, താഹിർ പള്ളിപ്പുഴ, സീന കണ്ണൂർ, ഖദീജ പയ്യന്നൂർ, ഷാഫി പള്ളിപ്പുഴ, ശാക്കിർ ഉദുമ, മുനീർ ചെമ്മനാട്, റാഷിദ് പള്ളിപ്പുഴ, മുസ്തഫ മേല്പറമ്പ്, രാജേഷ് ജാസ്, മുഹമ്മദ്‌ മൊഗ്രാൽ, നസീർ സിയാരാത്തിങ്കര, ലത്തീഫ് പടന്ന, ജുനൈദ് കുഞ്ഞിമംഗലം, മുഹമ്മദ്‌ റഫീഖ് പടന്ന, സയ്യിദ് കാപ്പിൽ, നിഷാദ് തയലങ്ങാടി, അനൂപ് മേൽപ്പറമ്പ്, ഹൈദറലി, ബഷീർ മൗവ്വൽ, മൊയ്‌ദീൻ ബബ്രാണി, ഹനീഫ സി എ, ഷബി ബബ്രാണി, ഫരീദ്, അമീൻ ചെർക്കള തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments