അജാനൂര്‍ : വേനല്‍ ചൂട് കഠിനമായ സമയത്ത് തെക്കേപ്പുറത്ത് എത്തുന്ന വഴിയാത്രക്കാര്‍ അടക്കുള്ളവര്‍ക്ക് ദാഹശമനത്തിനായി തണ്ണീര്‍ പന്തല്‍ ഒരുക്കി മുസ്ലിം ലീഗ് അജാനൂര്‍ തെക്കേപ്പുറം ശാഖ കമ്മിറ്റി. ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിവസങ്ങളായി തണ്ണീര്‍ പന്തല്‍ ആരംഭിച്ചിട്ട്. വഴി യാത്രക്കാര്‍ അടക്കം നിരവധി പേരാണ് ദിവസേന തണ്ണീര്‍ പന്തലിലെത്തി ദാഹമകറ്റുന്നത്. ഇന്നലെ അതിഞ്ഞാല്‍ ഗവണ്മെന്റ് മാപ്പിള എല്‍ പി സ്‌കൂളിന്റെ പഠനോത്സവവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും തെക്കേപ്പുറം മുസ്ലിം ലീഗ് കമ്മിറ്റിയുടെ തണ്ണീര്‍ പന്തലില്‍ നിന്നും കുടിവെള്ളം നല്‍കി. പരിപാടി അജാനൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. . തണ്ണീര്‍ പന്തല്‍ എം ഐ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. തണ്ണീര്‍ കുടത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട് ഷുക്കൂര്‍ പള്ളിക്കാടത്ത് ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. നവാസ് കെ എച്ച് അധ്യക്ഷത വഹിച്ചു. ഹമീദ് ചേരക്കാടത്ത് റഫീഖ് എല്‍ കെ, റാഷിദ് എ പി,പി എം ഫൈസല്‍ , ജബ്ബാര്‍ ചിത്താരി,യു വി ഇഖ്ബാല്‍, മുബാഷ്, അനസ്, അജ്മല്‍, നാസര്‍, നിയാസ്, അഷ്‌റഫ് കെ എച്ച്, മഹ്ശൂഫ്, നാസര്‍ എ പി, സിദ്ധീക്ക് പാറക്കാട്ട്, മറിയക്കുഞ്ഞി കൊളവയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments