വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

LATEST UPDATES

6/recent/ticker-posts

വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

 



സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു. അഞ്ചാം ക്ലാസ്സ് മുതല്‍ പ്ലസ്ടുവരെയുള്ളവര്‍ക്കാണ് അവസരം. രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പി.എച്ച്.പി, പൈതണ്‍, ഗ്രാഫിക് ഡിസൈനിംഗ്, റോബോട്ടിക്‌സ്, വീഡിയോ സര്‍വൈലന്‍സ് തുടങ്ങി പതിനെട്ടോളം കോഴ്‌സുകളിലാണ് സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങള്‍ വഴി പരിശീലനം നല്‍കുന്നത്. ഏപ്രില്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സ്റ്റഡി മെറ്റീരിയലും, സ്‌കൂള്‍ ബാഗും സൗജന്യമായി നല്‍കും. പരിശീലനത്തില്‍ മികവ് കാട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കും. ഫോണ്‍ 0471 2322100, 2321360. ഇമെയില്‍ tet@cdit.org

Post a Comment

0 Comments