കാഞ്ഞങ്ങാട് പ്രവാസിക്ക് വെട്ടേറ്റ സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് പ്രവാസിക്ക് വെട്ടേറ്റ സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസ്

 


കാഞ്ഞങ്ങാട്: ഭാര്യക്കൊപ്പം സ്‌കൂട്ടിയില്‍ സഞ്ചരിക്കവേ വെട്ടേറ്റ പ്രവാസി സംഭവത്തില്‍ ആറ് പേര്‍ക്ക് എതിരെ ഹോസ്ദുര്‍ഗ് പോലിസ് വധശ്രമത്തിന് കേസെടുത്തു. പുല്ലൂര്‍ കൊടവലം കൊമ്മട്ട മൂലയിലെ  കളിങ്ങോന്‍ ചന്ദ്ര(47)നെയാണ് വടിവാളുപയോഗിച്ച് വെട്ടി  കൊലപ്പെടുത്താന്‍ ശ്രമിച്ചത്.കാലിനും കൈക്കും ഗുരുതരമായി വെട്ടേറ്റ ചന്ദ്രന്‍  മംഗലാപുരം ഇന്ത്യോന ഹോസ്പിറ്റലില്‍  തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് . കാഞ്ഞങ്ങാട് നിന്ന്  ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചന്ദ്രനും ഭാര്യ രമ്യയെയും രണ്ട് ബൈക്കുകളില്‍ പിന്‍തുടര്‍ന്ന് മാരകായുധവുമായി സംഘടിച്ചെത്തിയ ആറഗസംഘം വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെ നെല്ലിത്തറ ഇറക്കില്‍ വെച്ച് ചന്ദ്രനെ വെട്ടി പരിക്കേല്‍പ്പിച്ചത്. ഒന്നാം പ്രതിയായ അജിത്തിന്റെ സുഹൃത്തായ അനീഷിനെ ഷാര്‍ജയില്‍ നിന്നും മദ്യക്കച്ചവടം നടത്തുമ്പോള്‍ പോലീസ് പിടിച്ചിരുന്നു. ഇത് ഭര്‍ത്താവ് ഇന്‍ഫര്‍മേഷന്‍ കൊടുത്തിട്ടാണ് എന്ന തെറ്റിദ്ധാരണയിലുണ്ടായ വിരോധം കൊണ്ടാണയെന്ന് ഭാര്യ രമ്യ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.സംഭവത്തില്‍  വാഴക്കോടെ അശോകന്‍ മകന്‍ അജിത്തിനും കണ്ടാല്‍ അറിയാവുന്ന അഞ്ചുപേര്‍ക്ക് എതിരെയാണ് പോലീസ് കേസ്. . മൂന്നാഴ്ച മുമ്പ് ചന്ദ്രന്‍ ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തിയത്. കാഞ്ഞങ്ങാട് സിഐ കെ  പി ഷൈന്‍ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.


Post a Comment

0 Comments