പള്ളിക്കര: 46 ഓളം ക്രിമിനൽ കേസുകളിൽ പെട്ട കുപ്രസിദ്ധ പ്രതിയെ പള്ളിക്കരയിൽ നിന്നും തമിഴ്നാട് പോലീസ്, ക്രൈംബ്രാഞ്ച് സംഘം പൊക്കി .തമിഴ്നാട് പടലൂരിലെ ത്യാഗരാജൻ എന്ന മാ വീരനെയാണ് 53
പിടികൂടിയത് പള്ളിക്കര പെരിയ റോഡിലെ ഒരു വാടക കോട്ടേഴ്സിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. പത്തുമാസത്തോളമായി ഇവിടെ താമസിക്കുന്ന പ്രതി മരംവെട്ട് ജോലി ചെയ്തു വരികയായിരുന്നു. ഒറ്റക്കാണ് താമസം. വാഹനമോഷണ കേസിൽപ്രതിയെ വാറണ്ട് പ്രകാരമാണ് പൊലീസ് പിടികൂടിയത്. പടലൂർ എസ് ഐ ആരോഗ്യ രാജ് ക്രൈംബ്രാഞ്ച് സി .ഐ ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കവർച്ച കൂടാതെ മറ്റു ഗുരുതരമായ നിരവധി കേസുകളും പ്രതിക്കെതിരെ ഉണ്ട് . മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാൽ പ്രതി എവിടെയാണെന്ന് ക്രൈംബ്രാഞ്ച് പൊലീസ് സംഘത്തിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല .അടുത്തകാലത്ത് പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് പ്രതി കാസർകോട് ജില്ലയിൽ ഒളിവിൽ ആണെന്ന് തമിഴ്നാട് പൊലീസിന് സൂചന ലഭിച്ചത് .ടവർ ലൊക്കേഷൻ വഴിയാണ് തമിഴ്നാട് അന്വേഷണസംഘം പള്ളിക്കരയിലെത്തിയത്. തുടർന്ന് ബേക്കൽ ഇൻസ്പെക്ടർ യു.പി വിപിന്റെ സഹായത്തോടെ പ്രതിയെ ഇന്നലെ രാവിലെ പിടികൂടുകയായിരുന്നു. തുടർന്ന് ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. 2018ലെ വാഹന മോഷണം കേസിൽ തമിഴ്നാട് കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് പ്രതിയെ പിടികൂടിയത്.
0 Comments