വെള്ളിക്കോത്ത്: അജാനൂർ ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കായി വിവിധ പദ്ധതികളാണ് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയത്. വയോജനങ്ങളെ ചേർത്ത് പിടിക്കുക എന്ന ലക്ഷ്യമാണ് പഞ്ചായത്ത് മുന്നോട്ട് വെക്കുന്നത്. അതിന്റെ ഭാഗമായി വയോജനങ്ങൾക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡണ്ട് ടി. ശോഭ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ. സബീഷ് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ മീന എന്നിവർ ചടങ്ങിൽ സംസരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. വി.ഗൗരിശ്രീ സ്വാഗതവും അങ്കണവാടി വർക്കർ ശോഭന നന്ദിയും പറഞ്ഞു. വികലാംഗ കോർപറേഷൻ മുഖാന്തിരം നടത്തിയ മെഡിക്കൽ ക്യാമ്പ് വഴി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ശ്രവണ സഹായികൾ, വാക്കർ,വീൽ ചെയറുകൾ എന്നിവയാണ് നൽകിയത്.
0 Comments