ബന്തിയോട് അട്ക്കം റോഡിൽ അപകടം പതിവാകുന്നു; സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നാവശ്യം

LATEST UPDATES

6/recent/ticker-posts

ബന്തിയോട് അട്ക്കം റോഡിൽ അപകടം പതിവാകുന്നു; സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നാവശ്യം

 


ബന്തിയോട്: ബന്തിയോട്-പെർമുദെ റോഡിൽ അട്ക്കം ഒളയം മദ്റസയ്ക്കടുത്ത് വാഹനാപകടം നിത്യ സംഭവമാകുന്നു.    ഒളയം റോഡിലേക്കുള്ള വഴിയും, എഫ്.എം റോഡിലേക്കുള്ള വഴിയും വേർത്തരിയുന്ന നാല് ഭാഗത്തേക്കുള്ള ഒരു പ്ലസ് ജംഗ്ഷനാണിത്. കൂടാതെ പെർമുദെ ഭാഗത്ത് നിന്നും വരുമ്പോൾ വലിയൊരു വളവുള്ളവും,റോഡിൽ സ്പീഡ് ബ്രേക്കറോ,ബാരിക്കേഡോ സ്ഥാപിക്കാത്തതും വാഹനാപകടത്തിന് കാരണമാകുന്നു.

ബസ്നിർത്താൻ റോഡിന് ഇരുവശങ്ങളിലും സ്ഥലമില്ലാത്തത് കൊണ്ട് റോഡിൽ തന്നെ ബസ് നിർത്തി യാത്രക്കാരെ ഇറക്കേണ്ട സഹചര്യമാണ് ഇവിടെയുള്ളത്.


 വർഷങ്ങളായി ചെറുതും,വലുതുമായ നിരവധി അപകടങ്ങൾ ഇവിടെ നടക്കുകയും,രണ്ട് പേരുടെ ജീവൻ പൊലിഞ്ഞതും ദു:ഖ കരമാണ്.   സ്കൂൾ, മദ്റസ്സയിലേക്ക് പോകാൻ വിദ്യാർത്ഥികൾ റോഡ് മുറിച്ച് കടക്കുമ്പോഴും അമിത വേഗതയിൽ വരുന്ന വാഹനം അപകടം ഉണ്ടാക്കുന്നു. സ്പീഡ് കുറക്കാനുള്ള ബ്രേക്കറും, അപകട സൂചന നൽകുന്ന ബോർഡും സ്ഥാപിക്കണമെന്നാശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം സമർപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.

Post a Comment

0 Comments