ഫാത്തിമാ റിഫാനയുടെ തിളക്കമാർന്ന വിജയത്തിന് മുന്നിൽ അനുമോദനവുമായി സീക്ക്

LATEST UPDATES

6/recent/ticker-posts

ഫാത്തിമാ റിഫാനയുടെ തിളക്കമാർന്ന വിജയത്തിന് മുന്നിൽ അനുമോദനവുമായി സീക്ക്കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ വിദ്യാഭ്യാസ ശാക്തീകരണത്തിനായി പ്രയത്നിക്കുന്ന 'സീക്ക്'  പ്രാരംഭകാലം മുതൽ ഇന്നേവരെ ഡയരക്ടർ ബോർഡ് മെമ്പറായി സേവനം ചെയ്തുവരുന്ന സി എച്ച്  സുലൈമാന്റെ മകൾ ഫാത്തിമ റിഫാനയെ എം ബി ബി എസ്  പരീക്ഷയിൽ ഉന്നത വിജയം നേടിയതിന് അനുമോദിച്ചു.

നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കോടെ എം ബി ബി എസ് പ്രവേശനം നേടിയ റിഫാന ഒരുപാട് വിദ്യാർത്ഥികൾക്ക് പ്രചോദനമായിരുന്നെന്നും സാമൂഹ്യസേവനത്തിന്റെ ധാർമ്മിക  പാതയിലൂടെ സഞ്ചരിച്ചു  ആതുരസേവനരംഗത്തെത്തുന്ന ഡോക്ടർമാർ മനുഷ്യത്വത്തിന്റെ മകുടോദാഹരണമായി മാറുമെന്നതിനാൽ ഫാത്തിമത്ത് റിഫാനയുടെ വിജയം നാടിനു പ്രതീക്ഷയും  സന്തോഷവുമാണെന്നും സീക്ക് ഭാരവാഹികൾ പറഞ്ഞു.

സന്തോഷത്തിൽ പങ്ക് ചേർന്ന് സീക്കിന്റെ നേതാക്കൾ  ഉപഹാരം നൽകി അനുമോദിച്ചു.

നേതാക്കളായ, സി കെ റഹ്മത്തുള്ള, സി ബി അഹ്മദ്, അഹ്മദ് ബെസ്റ്റോ, അഷ്‌റഫ്‌ കൊട്ടോടി, അഷ്‌റഫ്‌ ടി വി, കുഞ്ഞബ്ദുള്ള സൗദി, എന്നിവർക്ക് പുറമെ പൗരപ്രമുഖനായ ചിത്താരി അബ്ദുള്ള ഹാജിയും സന്നിഹിതനായിരുന്നു.  ഫാത്തിമ റിഫാന നന്ദി പറഞ്ഞു.

Post a Comment

0 Comments