വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കല്‍; സമയ പരിധി നീട്ടി

LATEST UPDATES

6/recent/ticker-posts

വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കല്‍; സമയ പരിധി നീട്ടി


ന്യൂഡല്‍ഹി:  വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു വര്‍ഷത്തേക്കാണ് സമയം നീട്ടിയത്. 


വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം ഈ വരുന്ന ഏപ്രില്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം. 2024 ഏപ്രില്‍ ഒന്നു വരെയാണ് പുതിയ സമയം.



അതേസമയം വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമല്ലെന്ന് നിയമ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 

Post a Comment

0 Comments