ജനാധിപത്യ ധ്വംസനം ഭരണഘടനയോട് ചേർക്കുന്നത് മതേതര ഇന്ത്യ കയ്യും കെട്ടി നോക്കി നിൽക്കില്ല :വിനോദ് കുമാർ പള്ളയിൽ വീട്

ജനാധിപത്യ ധ്വംസനം ഭരണഘടനയോട് ചേർക്കുന്നത് മതേതര ഇന്ത്യ കയ്യും കെട്ടി നോക്കി നിൽക്കില്ല :വിനോദ് കുമാർ പള്ളയിൽ വീട്

 


 

രാജാവ് നഗ്നനനാണെന്ന സത്യം ഉറക്കെ പറഞ്ഞതിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ നരേന്ദ്ര മോഡി  വിലയ്‌ക്കെടുത്ത കള്ളകോടതിയുടെ കടലാസിന്റെ വില പോലുമില്ലാത്ത വിധി മതേതര ജനാധിപത്യ ശക്തികളുടെ പോർമുഖത്തിന്   മുന്നിൽ ചാപിള്ളയാകുമെന്നും, ഗുജറാത്ത് കലാപത്തിലൂടെ  അധികാരങ്ങളിലേക്ക് കടന്ന് വന്ന നരേന്ദ്ര മോദിയുടെ 'വാട്ടർലൂവായി ' ഈ വിധി മാറുമെന്നും ഡിസിസി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് പ്രസ്താവിച്ചു.കേരള ഇലക്ട്രിക് സിറ്റി എംപ്ലോയീസ് കോണ്ഫിഡറേഷൻ (ഐ.എൻ.ടി.യു.സി)നടത്തിയ കാസറഗോഡ് ഹെഡ് പോസ്റ്റ് ഓഫീസ്  ധർണ്ണ  ഉദ്‌ഘാടനം ചെയ്ത്  സാരിക്കുകയായിരുന്നു അദ്ദേഹം.ഡിവിഷൻ പ്രസിഡന്റ് അരുൺ  നെച്ചിപ്പടപ്പ് അധ്യക്ഷത വഹിച്ചു.ഷെരിഫ് പാലക്കൽ സ്വാഗതവും പാവിത്രൻ  നന്ദിയും  പറഞ്ഞു.  ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജയചന്ദ്രൻ,മുൻ സംസ്ഥാന സെക്രെട്ടറി ശാഹുൽ ഹമീദ്,ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് അർജുനൻ തായലങ്ങാടി,നേതാക്കളായ ഹരീന്ദ്രൻ ,ലത്തീഫ്,മദനൻ  മാങ്ങാട് എന്നിവർ സംസാരിച്ചു.രാഹുൽ ഗാന്ധിക്ക്  അയോഗ്യത  കൽപി ച്ച നടപെടിക്കെടിക്കെതിരായ സമര പോരാട്ടത്തിന്റെ തുടക്കമാണ് ഹെഡ്  പോസ്റ്റോഫീസ് മാർച്ചെന്ന് കേരള ഇലക്ട്രിക് സിറ്റി എംപ്ലോയീസ് കോണ്ഫിഡറേഷൻ മുന്നറിയിപ്പ് നൽകി .

Post a Comment

0 Comments