സ്‌കൂളുകളില്‍ കുട്ടികളുടെ ഫോട്ടോ വച്ചുള്ള പരസ്യബോര്‍ഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബാലവകാശ കമ്മീഷന്‍

LATEST UPDATES

6/recent/ticker-posts

സ്‌കൂളുകളില്‍ കുട്ടികളുടെ ഫോട്ടോ വച്ചുള്ള പരസ്യബോര്‍ഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബാലവകാശ കമ്മീഷന്‍

 



തിരുവനന്തപുരം; ബാലാവകാശകമ്മീഷന്‍ കുട്ടിയുടെ ഫോട്ടോ വച്ച് സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യ ബോര്‍ഡുകള്‍ വിലക്കി. മത്സരബുദ്ധി സൃഷ്ടിക്കുന്ന തരത്തിലുള്ള ഫോട്ടോവെച്ചുള്ള ബോര്‍ഡുകള്‍ മറ്റു കുട്ടികളില്‍ മാനസിക സംഘര്‍ഷത്തിനു കാരണമാകുന്നതായി കമ്മീഷന്‍ കണ്ടെത്തിയതാണ് ഈ ഉത്തരവിന് പിന്നില്‍.


വിദ്യാലയങ്ങള്‍ക്ക് ഇത്തരം ബോര്‍ഡുകളും പരസ്യങ്ങളും വിലക്കികൊണ്ടുള്ള ഉത്തരവുകള്‍ നല്‍കാനായി ബാലവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. കമ്മീഷന്‍ നിര്‍ദേശം നല്‍കിയത് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, പരീക്ഷാ സെക്രട്ടറി എന്നിവര്‍ക്കാണ്. കമ്മിഷന്‍ ചെയര്‍പേഴ്സന്‍ കെവി മനോജ്കുമാര്‍ അംഗങ്ങളായ സി വിജയകുമാര്‍, പി ശ്യാമളാദേവി എന്നിവരുടെ ഫുള്‍ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Post a Comment

0 Comments