ഷാര്‍ജയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു

LATEST UPDATES

6/recent/ticker-posts

ഷാര്‍ജയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു

ഷാര്‍ജയില്‍ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു. ഇന്നലെ വൈകിട്ട് ഷാര്‍ജ ബുഖേറയിലാണ് സംഭവം. ഫ്‌ളാറ്റിന്റെ പതിനൊന്നാം നിലയില്‍ നിന്ന് യുവാവ് താഴേക്ക് ചാടുകയായിരുന്നു. ഇന്ത്യക്കാരനാണ് മരിച്ചതെന്നാണ് വിവരം. യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി എന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.


ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. പൊലീസിന്റെ പരിശോധനയില്‍ മരിച്ചയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച കത്തില്‍ താന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയിരുന്നു.

തുടര്‍ന്ന് പൊലീസ് ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് യുവാവിന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ച ആണ്‍കുട്ടിക്ക് നാല് വയസ്സും പെണ്‍കുട്ടിക്ക് എട്ടു വയസ്സുമാണ് പ്രായമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments