പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയറിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ

LATEST UPDATES

6/recent/ticker-posts

പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയറിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ




അജാനൂർ : മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയറിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ കമ്മിറ്റി മാതൃകയായി. രോഗികൾക്ക് ആവശ്യമായി വരുന്ന ഓക്സിജൻ കോൺസെൻട്രേറ്റർ,മെഡിക്കൽ കട്ടിൽ,മെഡിക്കൽ ബെഡ്, വീൽ ചെയർ, വാക്കിങ് സ്റ്റിക്ക് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ പി ടി എച്ച് പാലിയേറ്റിവ് ചെയർമാൻ കെ.കെ.അബ്ദുള്ളക്ക് ശാഖാ ഭാരവാഹികൾ കൈമാറി.വാർധക്യ സാഹചമായ രോഗങ്ങളാൽ കിടപ്പിലായവർ,ആരാരും നോക്കാനില്ലാതെ ഒറ്റപ്പെട്ടു പോയവർ,മറ്റ് രോഗങ്ങൾക്ക് അടിമപ്പെട്ടവർ തുടങ്ങിയ രോഗികൾക്ക് താങ്ങും തണലുമായി കരുതലിന്റെ സാന്ത്വന പരിചരണമാണ് പൂക്കോയ തങ്ങൾ പാലിയേറ്റീവ് കെയർ വളണ്ടിയർമാർ മുഖേന നടത്തി വരുന്നത്. ബിഗ് മാൾ മൻസൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എച്ച്.കെയർ ജില്ലാ കോ ഓഡിനേറ്റർ മുനീർ ഹാജി,വൺഫോർ അബ്ദുൽ റഹിമാൻ,തെരുവത്ത് മൂസ ഹാജി,പി.എം.ഫാറൂഖ്,ബഷീർ വെള്ളിക്കോത്ത്,കെ.കെ.ബദറുദീൻ,മുബാറക്ക് ഹസൈനാർ ഹാജി,മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ സി.കുഞ്ഞാമ്മദ് ഹാജി,ശംസുദ്ധീൻ പാലക്കി,പി.ടി.എച്ച് ഭാരവാഹികളായ കുൽബുദീൻ പാലായി,മുഹമ്മദ്‌ സുലൈമാൻ,ശംസുദ്ധീൻ കൊളവയൽ,മഹ്ഷൂഫ് കൊളവയൽ, ബഷീർ ചിത്താരി,ഖാലിദ് അറബിക്കാടത്ത്,അസൈനാർ മുക്കൂട്,ആയിഷ ഫർസാന,ഹാജറ സലാം,ശാഖാ ഭാരവാഹികളായ മാണിക്കോത്ത് അബൂബക്കർ,ആസിഫ് ബദർ നഗർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments