കാഞ്ഞങ്ങാട്: പതിവ് റമദാനുകൾ മുസ്‌ലിം ലീഗിന് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കാലമാണെങ്കിൽ ഈ റമദാൻ നമുക്ക് പോരാട്ടത്തിന്റേത് കൂടിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.ജീവ കാരുണ്യവും ആതുര ശുശ്രൂഷയും മുസ്‌ലിം ലീഗ് അവിർഭാവകാലം മുതൽക്കേ അതിന്റെ മുഖമുദ്രയായി സ്വീകരിച്ചതാണ്.ഭരണഘടനയെയും ജനാധിപത്യത്തെയും പൗരാവകാശത്തെയും അട്ടിമറിക്കുന്ന മോഡീ ഭരണത്തിനെതിരെ ഉയർത്താവുന്ന ശബ്ദങ്ങളെ മുഴുവൻ ഏകീകരിക്കാൻ ലീഗ് പ്രതിജ്ഞാബദ്ധമാണ്.അതിനായി ഒറ്റക്കും കൂട്ടായും ഉയർത്തപ്പെടുന്ന പോരാട്ടങ്ങളിൽ റിലീഫ് പ്രവർത്തനങ്ങളിൽ കാണിക്കുന്ന അതേ ആവേശത്തോടെ നാമോരോരുത്തരും പങ്കാളികളാകണം.തങ്ങൾ തുടർന്ന് പറഞ്ഞു.കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഹരിത സാന്ത്വനം എന്ന പേരിൽ സംഘടിപ്പിച്ച റമദാൻ റിലീഫിന്റെ ഒന്നാം ഘട്ടം 400 കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തങ്ങൾ.പ്രെസിഡന്റ് ബഷീർ വെള്ളിക്കോത്ത് അദ്ധ്യക്ഷനായി.ജനറൽ സെക്രെട്ടറി കെ കെ ബദറുദ്ദീൻ സ്വാഗതം പറഞ്ഞു.സി കുഞ്ഞഹമ്മദ് ഹാജി പാലക്കി,വൺ ഫോർ അബ്‌ദുർറഹ്‌മാൻ,കെ ഇ എ ബക്കർ,സി കെ റഹ്മത്തുള്ള,മുസ്തഫ തായന്നൂർ എന്നിവർ വിവിധ നഗരസഭാ പഞ്ചായത്ത് കമ്മിറ്റികൾക്ക് കിറ്റുകൾ കൈമാറി.അജാനൂർ പഞ്ചായത്ത് പൂക്കോയ തങ്ങൾ ഹോസ്‌പേസിനുള്ള പരിചരണോപകരണങ്ങൾ ഉമ്മുൽ ഖുവൈൻ കെ എം സി സി ജില്ലാ പ്രസിഡന്റ് അഷ്രഫ് ചിത്താരി അബ്ദുൽഖാദർ ഇക്ബാൽ നഗർ എന്നിവർ തങ്ങൾക്ക് കൈ മാറി.യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രെസിഡന്റ് അഷ്‌റഫ് എടനീർ ,എം എസ് എഫ് ദേശീയ വൈസ് പ്രെസിഡന്റ് അസ്‌ലം,അഡ്വ:എൻ എ ഖാലിദ്,തെരുവത്ത് മൂസ ഹാജി,താജുദ്ദീൻ കമ്മാടം,ബശീർ കൊവ്വൽപ്പള്ളി ,ടി അന്തുമാൻ,പി എം ഫാറൂഖ്,എ എസ് ഹമീദാജി,റസാഖ് തായിലക്കണ്ടി,മുബാറക് ഹസൈനാർ ഹാജി,ടി പി ഫാറൂഖ്,കെ കെ ജാഫർ,ബഷീർ ചിത്താരി ജിദ്ദ,എ സി എ ലത്തീഫ്,ഷാനവാസ് കാരാട്ട്,അബ്ദുർറഹ്മാൻ പാറപ്പള്ളി,നാസർ പാണത്തൂർ,സലിം കോളിച്ചാൽ,എ.പി ഉമ്മർ,എം പി ജാഫർ,നൗഷാദ് എം പി,ഷംസുദ്ദീൻ ആവിയിൽ,നദീർ കൊത്തിക്കാൽ,റമീസ് ആറങ്ങാടി,റംഷീദ് തോയമ്മൽ,തൻവീർ മീനാപ്പീസ്,ആയിഷ ഫർസാന,ഷീബ ഉമ്മർ,ടി കെ സുമയ്യ,ഇബ്രാഹിം പാലാട്ട് സംബന്ധിചു.
0 Comments