ഉന്നത വിജയം കൈവരിച്ചവർക്ക് ഗ്രീൻ സ്റ്റാർ ക്ലബ്ബിന്റെ അനുമോദനം

LATEST UPDATES

6/recent/ticker-posts

ഉന്നത വിജയം കൈവരിച്ചവർക്ക് ഗ്രീൻ സ്റ്റാർ ക്ലബ്ബിന്റെ അനുമോദനം
സൗത്ത് ചിത്താരി ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അനുമോദന പരിപാടി സംഘടിപ്പിച്ചു. ചിത്താരി മാട്ടുമ്മൽ മുഹമ്മദ് ഹാജി സൗധത്തിൽ സംഘടിപ്പിച്ച പരിപാടി ക്ലബ്ബ് പ്രസിഡന്റ്‌ ബാസിത്തിന്റെ അധ്യക്ഷതയിൽ വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി  സി.പി സുബൈർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സി.കെ ഇർഷാദ് മുഖ്യപ്രഭാഷണം നടത്തി. സർക്കാർ ആനുകൂല്യങ്ങൾ ഇതരസേവനങ്ങൾ എന്നിവ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനാവിശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുവരണമെന്ന് ഭാരവാഹികളോട് അദ്ദേഹം ആവിശ്യപ്പെട്ടു. ബെൽഗാവി യൂണിവേഴ്സിറ്റിയിൽ നിന്നും എം.ടെക് ബിരുദം നേടിയ ക്ലബ്ബ് മുൻ പ്രസിഡന്റ്‌ കൂടിയായ ജംഷീദ് കുന്നുമ്മലിനെയും,എം.ബി. എ ബിരുദം കരസ്തമാക്കിയ സഹദ് ഇബ്രാഹിനെയും  അനുമോദിച്ചു. ക്ലബ്ബിന്റെ പുതിയ മെമ്പർഷിപ്പ് ക്യാമ്പയിൻ ഏപ്രിൽ മൂന്നാം വാരം നടത്താൻ തീരുമാനിച്ചു.ക്ലബ്ബ് വൈസ് പ്രസിഡന്റ് അൽമാസ് സി.പി ,ഷബീബ്,ജോ.സെക്രട്ടറിമാരായ മിസ്ഹബ്, മിദ്ലാജ്,മിന്ഹാജ് ,നുഹ്മാൻ,അനസ്,സദ്ദാം,മൊഹിയുദ്ധീൻ ബി.കെ, ഫൈസൽ, മുബഷിർ എന്നിവർ ആശംസ അറിയിച്ചു. ക്ലബ്ബ് ജനറൽ സെക്രട്ടറി ആഷിക്ക് ഗുൽസാർ സ്വാഗതവും ട്രഷറർ അൽത്താഫ് പി.കെ നന്ദിയും പറഞ്ഞു.

Post a Comment

0 Comments