വാട്സ്ആപ്പിൽ ഇനി അയച്ച സന്ദേശം എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചർ ബീറ്റ വെർഷനിൽ

LATEST UPDATES

6/recent/ticker-posts

വാട്സ്ആപ്പിൽ ഇനി അയച്ച സന്ദേശം എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചർ ബീറ്റ വെർഷനിൽ

 


വാട്സ്ആപ്പിൽ അയച്ച സന്ദേശം തിരുത്താൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ഒരിക്കലെങ്കിലും നിങ്ങൾ കരുതിയിട്ടുണ്ടാകും. ടെക്സ്റ്റ് മെസ്സേജിൽ തെറ്റ് സംഭവിച്ചാൽ അത് ഡിലീറ്റ് ചെയ്യുക അല്ലാതെ തിരുത്താൻ ഇതുവരെ അവസരം ഉണ്ടായിരുന്നില്ല. എന്നാൽ ഈ പോരായ്മ മറികടക്കുന്ന പുതിയ ഫീച്ചർ വാടസ്ആപ്പ് അവതരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.


ഒരു ടെക്സ്റ്റ് സന്ദേശം അയച്ച് 15 മിനുട്ടിനുള്ളിൽ അത് തിരുത്താൻ ഉപഭോക്താവിന് അവസരം നൽകുന്ന ഫീച്ചറാണ് വാട്സ് ആപ്പ് പുതുതായി കൂട്ടിച്ചേർത്തത്. വാടസ് ആപ്പ് ആൻഡ്രോയിഡ് ബീറ്റ വെർഷനിലാണ് പുതിയ ഫീച്ചൽ ലഭ്യമാകുന്നത്. ഐഫോൺ പതിപ്പിലും ഈ സൗകര്യം ഉടൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വാട്സ്ആപ്പ് അപ്ഡേറ്റ് ട്രാക്കറായ WABetaInfo റിപ്പോർട്ട് ചെയ്യുന്നു. തിരഞ്ഞെടുത്ത ബീറ്റ ടെസ്റ്ററുകൾക്ക് ആൻഡ്രോയിഡ് 2.23.7.17 അപ്‌ഡേറ്റിനൊപ്പം ടെക്സ്റ്റ് എഡിറ്റർ ഇപ്പോൾ ലഭ്യമാണ്.


ടെക്സ്റ്റ് തിരുത്തുന്നതിന് പുറമെ ഫോണ്ടുകൾ മാറ്റാനുള്ള ഓപ്ഷനും വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ ചിത്രങ്ങളും വീഡിയോകളും GIF-കളും എഡിറ്റ് ചെയ്യാനും വാട്സ് ആപ്പിന്റെ പുതിയ ക്രിയേറ്റീവ് ടൂളുകൾ ഉപയോക്താക്കളെ സഹായിക്കുമെന്ന് WABetaInfo പോസ്റ്റ് പറയുന്നു.


ടെക്‌സ്‌റ്റ് ഫോണ്ട് മാറ്റുന്നത് മുമ്പ് സാധ്യമായിരുന്നെങ്കിലും, വാട്ട്‌സ്ആപ്പ് ഇപ്പോൾ ഉപയോക്താക്കൾക്ക് ആവശ്യമുള്ള ഫോണ്ട് വേഗത്തിൽ തിരഞ്ഞെടുക്കാൻ പ്രാപ്‌തമാക്കുന്നതായാണ് വിവരം. ടെക്‌സ്‌റ്റ് അലൈൻമെന്റ് ഇപ്പോൾ ഇടത്തോട്ടോ മധ്യത്തിലോ വലത്തോട്ടോ സജ്ജീകരിക്കാനും സാധിക്കും. പുതിയ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ടെക്‌സ്‌റ്റിന്റെ പശ്ചാത്തല വർണ്ണം മാറ്റാൻ കഴിയുമെന്ന് റിപ്പോർട്ടുണ്ട്.

Post a Comment

0 Comments