സുരക്ഷാ ഭീഷണിയില്‍ കാസര്‍കോട് ജില്ലയിലെ റെയില്‍വേ സ്‌റ്റേഷനുകള്‍

LATEST UPDATES

6/recent/ticker-posts

സുരക്ഷാ ഭീഷണിയില്‍ കാസര്‍കോട് ജില്ലയിലെ റെയില്‍വേ സ്‌റ്റേഷനുകള്‍കാഞ്ഞങ്ങാട്: ഓടി കൊണ്ടിരിക്കുന്ന ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് തീ കൊളുത്തിയ സംഭവത്തില്‍ സംസ്ഥാനം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ജില്ലയിലെ റെയില്‍വേ സ്‌റ്റേഷനുകള്‍ എത്ര കണ്ട് സുരക്ഷിതമാണെന്ന ആശങ്കയുയരുന്നു. ജില്ലയി ലെ മിക്കവാറും റെയില്‍വേ സ്‌റ്റേഷനുകളിലെ പരിസരങ്ങളും സാമൂഹിക വിരുദ്ധ ശല്യവും സുരക്ഷ ഭീഷണിയും രൂക്ഷമാണ്. കേരള പൊലിസും റെയില്‍ വേ പ്രോട്ടക്ഷന്‍ പൊലിസും സുരക്ഷക്കായുണ്ടെങ്കിലും അവര്‍ നല്‍കുന്ന സുരക്ഷ കൊണ്ട് മാത്രം രക്ഷയില്ലാത്ത അവസ്ഥ ജില്ലയിലുണ്ട്. റെയില്‍ വേ പ്രോട്ടക്ഷന്‍ ഫോഴ്‌സ്(ആര്‍.പി.എഫ്)ന് കാസര്‍ കോട് ഓഫിസുണ്ട്. എന്നാലും ജില്ലയില്‍ മ റ്റൊരു ആര്‍.പി.എഫ് സ്‌റ്റേഷനില്ലാത്തതും അവരു ടെ എണ്ണക്കുറവും റെയില്‍വേ സുരക്ഷയെ ബാധിക്കുന്നുണ്ട്. നിലവില്‍ കാഞ്ഞങ്ങാട് മ റ്റൊരു ആര്‍.പി.എഫ് സ്‌റ്റേഷന് നേര ത്തെ ആവശ്യമുയര്‍ന്നിരുന്നു വെങ്കിലും അതും നടപിലായിട്ടില്ല.

അതേ, സമയം ജില്ലയിലെ പ്രധാന സ്‌റ്റേഷനുകള്‍ സി.സി.ടി.വി ക്യാമറയിലെ പരിധിയില്‍ വന്നത് ആശ്വാസമാകുന്നുണ്ട്. നിലവില്‍ കാഞ്ഞങ്ങാട് അടക്കം പൊലിസ് സ്‌റ്റേഷനുകളില്‍ കേരള പൊലിസിന്റെയും റെയില്‍വേ പ്രോട്ടക്ഷന്‍  ഫോഴ്‌സിന്റെയും പൊലിസുകാരുണ്ട്. എന്നാല്‍ പല പ്പോഴും അവര്‍ക്ക് മാത്രമായി കൈകാര്യം ചെയ്യുന്ന രൂപത്തിലുള്ള കുറ്റകൃത്യങ്ങളല്ല. റെയില്‍വേ സ് റ്റേഷനുകളിലും ട്രെയിനുകളിലും നടക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള മയക്ക് മരുന്ന് കടത്തടക്കം ട്രെയിനുകള്‍ വഴി നടക്കുന്നുണ്ട്. ചിലത് പിടിക്കപ്പെടുന്നു. എന്നാല്‍ പലരും രക്ഷ പ്പെടുന്നു. പ്രധാനപ്പെട്ട സ്‌റ്റേഷനുകളില്‍ പൊലിസ് സാന്നിധ്യമു ണ്ടെങ്കിലും ചെറിയ സ് റ്റേഷനുകളില്‍ അതിലാത്ത അവസ്ഥയുണ്ട്. അവി ടെങ്ങളി ലെല്ലാം മദ്യപാന്മാര്‍ അടക്കമുള്ളവരെ കൊണ്ട് നിറഞ്ഞ് നില്‍ക്കുന്ന അവസ്ഥയുണ്ട്.

Post a Comment

0 Comments