രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും 6000 കടന്നു

LATEST UPDATES

6/recent/ticker-posts

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും 6000 കടന്നു

 


രാജ്യത്ത് ഇന്ന് 6,155 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സജീവ കേസുകളുടെ എണ്ണം 31,194 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കി.


രാജ്യത്ത് കോവിഡ് കേസുകളുടെ മൊത്തം എണ്ണം ഇപ്പോള്‍ 4.47 കോടിയാണ് (4,47,51,259). കേരളത്തില്‍ രണ്ട് പേര്‍ ഉള്‍പ്പെടെ 11 മരണങ്ങളോടെ മരണസംഖ്യ 5,30,954 ആയി ഉയര്‍ന്നു.


രോഗം ഭേദമായവരുടെ എണ്ണം 4,41,89,111 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണനിരക്ക് 1.19 ശതമാനമാണ്.


മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി വാക്സിനേഷന്‍ ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments