അജാനൂർ :സയ്യിദ് അബ്ദുൽ റഹ്മാൻബാഫഖി തങ്ങൾ റിലീഫ് സെൽ മുക്കൂട് ജനസേവന കേന്ദ്ര സമർപ്പണവും ഇഫ്ത്താർ സംഗമവും പുതുതായി നിലവിൽ വന്ന ജില്ലാ മണ്ഡലം പഞ്ചായത്ത് കമ്മിറ്റി നേതാക്കൻമാർക്ക് സ്വീകരണവും ചെന്നൈയിൽ വെച്ച് നടന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയിൽ പങ്കടുത്ത പ്രവർത്തകർക്കുള്ള ഉപഹാര സമർപ്പണവും നടത്തി . മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.
ബാഫഖി തങ്ങൾ റിലീഫ് സെൽ ചെയർമാൻ ബാങ്ക്ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി ട്രഷറർ റിയാസ്മൊയ്‌തു മുക്കൂട് സ്വാഗതം പറഞ്ഞു
ബഷീർ കല്ലിങ്കാൽ നന്ദി പറഞ്ഞു
നദീർ ദാരിമി പ്രാർത്ഥനടത്തി
ചടങ്ങിൽ ബഷീർ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി.വൺ ഫോർ അബ്ദുൽ റഹ്മാൻ , കെ ഇ എ ബക്കർ , കെ കെ ബദറുദ്ധീൻ ,. മുബാറക്ക് ഹസൈനാർ ഹാജി, ബഷീർ ചിത്താരി,
കെ.എം.മുഹമ്മദ് കുഞ്ഞി, എ കെ ഹസൈനാർ മുക്കൂട്
എ ഹമീദ് ഹാജി,
ചേണായി മുഹമ്മദ് കുഞ്ഞി, ജബ്ബാർ ചിത്താരി,
ഹാജറ സലാം, ആയിഷാ ഫർസാന . പി പി നസീമ,
ആബിദ്മൊയ്‌ദു മുക്കൂട്, കെ.ഇ അബ്ബാസ് , മുഹമ്മദ് കെ.കെ, യൂസഫ് തായൽ ,കുഞ്ഞബ്ദുള്ള കാദിരി , കുഞ്ഞാമദ് എം.എം.കെ.ഖാലിദ് ടി.പി, ഇബ്രാഹിം കാരകുന്ന്, ഫൈസൽ സൗത്ത് എന്നിവർ പ്രസംഗിച്ചു.
0 Comments