കൊച്ചി; ഇടപ്പള്ളിയില്‍ നവജാത ശിശുവിന് വാക്‌സീന്‍ മാറി നല്‍കി. ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച കുട്ടിക്കാണ് ഈ മാസം 12ന് വാക്‌സീന്‍ മാറി നല്‍കിയത്. പാലാരിവട്ടം സ്വദേശികളുടെ എട്ടു ദിവസം പ്രായമായ പെണ്‍കുഞ്ഞിന് ബിസിജി കുത്തിവയ്പ്പിനു പകരം ആറ് ആഴ്ചയ്ക്കുശേഷം നല്‍കണ്ടേ കുത്തിവയ്പ്പാണ് നല്‍കിയത്. വാക്‌സീന്‍ മാറിയെന്ന് കണ്ടെത്തിയത് കുട്ടിയുടെ പിതാവ് ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ്.
പിന്നിട് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.തുടര്‍ന്ന് വിദഗ്ധ ചികിത്സ കണക്കിലെടുത്ത് കുട്ടി ജനിച്ച സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍ കുട്ടിയെ രണ്ട് ദിവസത്തെ നിരീക്ഷിച്ചത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. വാക്‌സിനേഷനിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.
0 Comments