LATEST UPDATES

6/recent/ticker-posts

ശവ്വാലിനെ വരവേൽക്കാൻ ഒരുങ്ങവെ മുക്കൂട് മുഹ്‌യദ്ധീൻ സെൻട്രൽ ജുമാമസ്ജിദ് ഗ്രാന്റ് ഇഫ്ത്താർ സംഘടപ്പിച്ചു



അജാനൂർ : മുക്കൂട് മുഹ്‌യദ്ധീൻ സെൻട്രൽ ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാന്റ് ഇഫ്ത്താർ സംഘടപ്പിച്ചു. റമസാൻ ഒന്ന് മുതൽ ആരംഭിച്ച വ്രതാനുഷ്ഠാനത്തിന് തിരശീലയിലേക്കടുത്ത്  ശവ്വാലിനെ വരവേൽക്കാൻ ഒരുങ്ങുന്ന നേരത്ത് നൂറുകണക്കിന് വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മഹല്ല് കമ്മിറ്റി ഇങ്ങനെ ഒരു  ഗ്രാൻഡ് ഇഫ്താർസംഘടിപ്പിച്ചത്.


സെൻട്രൽ ജുമാ മസ്ജിദ് ഇമാം  ഉസ്താദ് അൽ ഹാഫിള് ബാസിത്ത് നിസാമി പ്രാർത്ഥനയ്ക്ക്  നേതൃത്വം നൽകി. മഹല്ല് പ്രസിഡന്റ്  യൂസഫ് തായൽ, ജനറൽ  സെക്രട്ടറി കെ കെ  മുഹമ്മദ്, ട്രഷറർ ഹംസ അൽ അമീൻ,വൈസ് പ്രസിഡന്റ് മാരായ എം എം കെ കുഞ്ഞാമദ് ഗഫൂർ സിഎം ജോയിൻ സെക്രട്ടറി റിയാസ്മൊയ്‌ദു മുക്കൂട്,ഖാദിരി കുഞ്ഞബ്ദുള്ള ,സലാം നടക്കേപുര, പ്രവർത്തക സമിതി അംഗം   ആബിദ്മൊയ്‌ദു , അബ്ബാസ് കെ ഇ , അസീസ് ഒ കെ  ബാസിത് ഒ കെ തുടങ്ങിയവർ നേതൃത്വം നൽകി.

മുക്കൂട് ബദർ ജമാഅത്ത് നിവാസികളും രിഫായി ജമാഅത്ത് നിവാസികളും ഇഫ്ത്താറിൽ സംഗമിച്ചു.  മുക്കൂട് ഫജർ കഫേ കൂട്ടായ്മ സമൂഹ നോമ്പ് തുറക്ക് നേതൃത്വം നൽകി സഹകരിച്ചു .

Post a Comment

0 Comments