ജിദ്ദ കെഎംസിസി ഉദുമ മണ്ഡലം കാരുണ്യ ഹസ്തം വിതരണം ചെയ്തു

LATEST UPDATES

6/recent/ticker-posts

ജിദ്ദ കെഎംസിസി ഉദുമ മണ്ഡലം കാരുണ്യ ഹസ്തം വിതരണം ചെയ്തുഉദുമ : കെഎംസിസി ജിദ്ദ ഉദുമ മണ്ഡലം  പ്രവാസി കാരുണ്യ ഹസ്തം വിതരണം ചെയ്തു. ജിദ്ദയിൽ ഈ അടുത്ത കാലത്ത് മരണമടഞ്ഞ പാലക്കുന്നിലെ കെഎംസിസി പ്രവർത്തകന്റെ കുടുംബത്തിനാണ് കാരുണ്യ ഹസ്തം വിതരണം ചെയ്തത്.


കെഎംസിസി സൗദി കാസറഗോഡ് ജില്ലാ പ്രസിഡണ്ട്‌ അൻവർ ചേരങ്കൈ  മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി എം ശരീഫ് കാപ്പിലിന് കൈമാറി. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ശിഹാസ് കാപ്പിൽ, വാർഡ്‌ പ്രസിഡണ്ട്‌ മുനീർ പൂമ,  ബഷീർ ചിത്താരി,ജാഫർ എരിയാൽ, റഹീം പള്ളിക്കര, ബഷീർ മൗവ്വൽ തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

0 Comments