മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ കമ്മിറ്റി പെരുന്നാൾ കിറ്റ് നൽകി

മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ കമ്മിറ്റി പെരുന്നാൾ കിറ്റ് നൽകി

 




മാണിക്കോത്ത് :അജാനൂർ നാലാം വാർഡ് മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ കമ്മിറ്റി യുടെനേതൃത്വത്തിൽ പെരുന്നാൾ കിറ്റ് നൽകി.


പെരുന്നാളിന് പാകം ചെയ്യാൻ ആവശ്യമായ ഇറച്ചിയും ബിരിയാണി റൈസും ഉൾപ്പെടുത്തി സജീവ മുസ്ലിം ലീഗ് പ്രവർത്തകരുടെ വീടുകളിൽ എത്തിച്ച് കൊണ്ടാണ് ഭാരവാഹികൾ  പെരുന്നാൾ കിറ്റ് വിതരണം നടത്തിയത്. 


മുസ്ലിം ലീഗ് നാലാം വാർഡ് മാണിക്കോത്ത് ശാഖ ജനറൽ സെക്രട്ടറി  ആസിഫ് ബദർ നഗർ,.പി എച്ച്.അബ്ദുല്ലയ്ക്ക് കൈമാറി  കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ്  മാണിക്കോത്ത് അബൂബക്കർ അദ്ധ്യക്ഷനായി. സെക്രട്ടറി  കരീം മൈത്രി സ്വാഗതം പറഞ്ഞു, ലീഗ് മജീദ്, മുഹമ്മദ് മൈത്രി തുടങ്ങിയവർ സംബന്ധിച്ചു. 


കഴിഞ്ഞ വർഷത്തെ പെരുന്നാളിനും സമാന പ്രവർത്തനമാണ് മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ കമ്മിറ്റി  കാഴ്ച വെച്ചത്


മൈത്രി   

Post a Comment

0 Comments