ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസും കൊളവയല്‍ ലഹരി മുക്ത ജാഗ്രതാ സമിതിയും ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസും കൊളവയല്‍ ലഹരി മുക്ത ജാഗ്രതാ സമിതിയും ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചുഹോസ്ദുര്‍ഗ് ജനമൈത്രി പോലീസും കൊളവയല്‍ ലഹരി മുക്ത ജാഗ്രതാ സമിതിയും ചേര്‍ന്ന് അജാനൂര്‍ ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍  ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ കെ.പി.ഷൈന്‍, വാര്‍ഡ് മെമ്പര്‍മാരായ സി.എച്ച്.ഹംസ, കെ.രവീന്ദ്രന്‍, ഇബ്രാഹിം ആവിക്കല്‍, ജാഗ്രതാ സമിതി ചെയര്‍മാന്‍ എം.വി.നാരായണന്‍, കണ്‍വീനര്‍ ഷംസുദീന്‍ കൊളവയല്‍, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പ്രസിഡന്റ് ടി.കെ.നാരായണന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ കെ.രഞ്ജിത്ത് കുമാര്‍, ടി.വി.പ്രമോദ് എന്നിവര്‍ സംസാരിച്ചു. ഇഫ്താര്‍ സംഗമത്തില്‍ ജനപ്രതിനിധികള്‍, മത രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍, പോലീസ് സേനാംഗങ്ങള്‍, ജാഗ്രതാ സമിതി അംഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ പങ്കെടുത്തു.

Post a Comment

0 Comments