നീലേശ്വരം: പ്രായപൂർത്തിയാവാത്ത കുട്ടിക്ക് കാർ ഓടിക്കാൻ കൊടുത്ത ബന്ധുവിനെതിരെ കേസ്. നീലേശ്വരം എസ്ഐ കെ.വി.മധുസൂദനനും സംഘവും കൊടച്ചാലിൽ വാഹനപരിശോധനക്കിടെയാണ് കെ.എൽ 76
ബി 9916 നമ്പർ ഇനോവ കാർ ഓടിച്ചുവരുന്നതായി കണ്ടത്. തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പ്രായപൂർത്തിയാവാത്ത കുട്ടിയാണ് കാർ ഓടിച്ചതെന്ന് മനസ്സിലായത്. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ബന്ധുവായ കല്ലൂരാവി ബിസ്മില്ല മൻസിലിൽ ഉബൈദിന്റെ മകൻ ഹാഷിർ ഉമ്മർ(23)ആണ്
കാർ ഓടിക്കാൻ നൽകിയതെന്ന് പറഞ്ഞു. തുടർന്നാണ് ഹാഷിർ ഉമ്മറിന്റെ പേരിൽ കേസെടുത്തത്.
0 Comments