ബേക്കൽ ബീച്ച് പാർക്കിൽ ടിക്കറ്റ് നിരക്ക് കൂട്ടി

LATEST UPDATES

6/recent/ticker-posts

ബേക്കൽ ബീച്ച് പാർക്കിൽ ടിക്കറ്റ് നിരക്ക് കൂട്ടി




ബേക്കൽ ∙ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ ബീച്ച് പാർക്കിൽ പ്രവേശന നിരക്ക് കുത്തനെ കൂട്ടി. നിലവിൽ 20 രൂപയായിരുന്നത് 30 രൂപയാക്കിയാണ് ഉയർത്തിയത്. കഴിഞ്ഞ എട്ടു വർഷമായി ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷൻ (ബിആർഡിസി) പാർക്ക് നടത്തിപ്പ് പള്ളിക്കര സഹകരണ ബാങ്കിനാണ് കൈമാറിയിരുന്നത്. 5 വർഷ കാലാവധിക്കാണു നൽകിയിരുന്നതെങ്കിലും  കോവിഡ് കാലത്ത് കരാർ പുതുക്കാത്തതിനാൽ ബാങ്കിനു തന്നെയായിരുന്നു തുടർന്നും  നടത്തിപ്പ് ചുമതല. അതിനാൽ കരാർ പ്രകാരം മുൻപ് പ്രതിമാസം  ബിആർഡിസിക്കു നൽകിയ തുക തന്നെ തുടർന്നും നൽകി വരികയായിരുന്നു.


അടുത്ത 10 വർഷത്തേക്കുള്ള ബീച്ച് നടത്തിപ്പിന്റെ പുതിയ കരാറും പള്ളിക്കര സഹകരണ ബാങ്കിനു തന്നെയാണ് ലഭിച്ചത്. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. പുതിയ കരാർ പ്രകാരം 10 വർഷത്തേക്കു പ്രതിമാസം 18 ലക്ഷത്തോളം രൂപ പള്ളിക്കര സഹകരണ ബാങ്ക് ബിആർഡിസിക്കു നൽകണം. സർക്കാർ ബീച്ച് വികസനത്തിനായി തയാറാക്കുന്ന 5 കോടി രൂപയുടെ മാസ്റ്റർ പ്ലാനനുസരിച്ചുള്ള പ്രവൃത്തിയുടെ പകുതി തുക ബാങ്ക് വഹിക്കണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. 


കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബേക്കൽ ബീച്ച് പാർക്കിൽ നടത്തിയ സമ്മർ ഫെസ്റ്റിൽ 50 രൂപയായിരുന്നു പ്രവേശനഫീസ്. കഴിഞ്ഞ ഡിസംബർ–ജനുവരി മാസങ്ങളിലായി ബിആർഡിസി നടത്തിയ ബേക്കൽ ബീച്ച് ഫെസ്റ്റിനും 50 രൂപയായിരുന്നു പ്രവേശന ഫീസ്. ബീച്ച് ഫെസ്റ്റ് കഴിയുമ്പോൾ പ്രവേശന നിരക്ക് വർധിപ്പിക്കാൻ തീരുമാനമായിരുന്നതായും അതു പ്രകാരമാണ് നിരക്കു വർധനയെന്നും പാർക്കിന്റെ നടത്തിപ്പു ചുമതലയുള്ള പള്ളിക്കര സഹകരണ ബാങ്ക് സെക്രട്ടറി കെ.പുഷ്കരാക്ഷൻ പറഞ്ഞു.

Post a Comment

0 Comments