റേഷന്‍ കടകള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും; നാളെ രാവിലെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ശേഷം അവശേഷിക്കുന്ന ഏഴ് ജില്ലകളിലും എന്ന നിലയിലായിരിക്കും മൂന്നാം തീയതി വരെയുള്ള റേഷന്‍ വിതരണം

റേഷന്‍ കടകള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും; നാളെ രാവിലെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ശേഷം അവശേഷിക്കുന്ന ഏഴ് ജില്ലകളിലും എന്ന നിലയിലായിരിക്കും മൂന്നാം തീയതി വരെയുള്ള റേഷന്‍ വിതരണം

 




സംസ്ഥാനത്ത് നാളെ മുതല്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇ പോസ് സര്‍വ്വര്‍ തകരാര് പരഹരിച്ചുവെന്ന് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ സംസ്ഥാനത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തിരുമാനിച്ചത്.

നാളെ രാവിലെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ശേഷം അവശേഷിക്കുന്ന ഏഴ് ജില്ലകളിലും എന്ന നിലയിലായിരിക്കും മൂന്നാം തീയതി വരെയുള്ള റേഷന്‍ വിതരണം.


മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് നാളെ രാവിലെ 8 മണി മുതല്‍ 1 മണി വരെറേഷന്‍ വിതരണം നടക്കുക. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഉച്ചക്ക് 2 മണി മുതല്‍ 7 മണി വരെ റേഷന്‍ വിതരണം നടക്കും. മെയ് 3 വരെ പ്രസ്തുത സമയ ക്രമം തുടരും. 2023 മെയ് 5 വരെ ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ഉണ്ടായിരിക്കും. മെയ് 6 മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

Post a Comment

0 Comments