എസ്.ഐയെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; പ്രതിയെ ഹോസ്ദുർഗ് കോടതി റിമാന്റ് ചെയ്തു

എസ്.ഐയെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; പ്രതിയെ ഹോസ്ദുർഗ് കോടതി റിമാന്റ് ചെയ്തു



കാഞ്ഞങ്ങാട് :എസ്. ഐ യെ മർദ്ദിക്കുകയും പൊലീസ് വാഹനം തടഞ്ഞ്  കസ്റ്റഡിയിലെടുത്ത ആളെ മോചിപ്പിച്ച കേസിൽ  പ്രതി അറസ്റ്റിൽ . കള്ളാർ വീട്ടിക്കോൽ കോളനിയിലെ എം. വിനോദ് കുമാർ 38 ആണ് അറസ്റ്റിലായത്. രാജ പുരം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

  പ്രതിയെ ഹോസ്ദുർഗ് കോടതി റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. കള്ളാർ വീട്ടിക്കോൽ കോളനിയിലാണ് പൊലീസിനെ തടഞ്ഞത്. രാജപുരം എസ്. ഐ എൻ. രഘുനാഥന് നേരെയാണ് കഴിഞ്ഞ ദിവസം  അക്രമമുണ്ടായത്. അനധികൃത മദ്യ നിർമ്മാണം നടക്കുന്നുവെന്ന വിവരത്തിൽ സ്ഥലത്തെത്തിയതായിരുന്നു പൊലീസ് . പൊലീസിനെ കണ്ട് പൊട്ടക്കിണറ്റിൽ ഒരാൾ എന്തോ ഇടാൻ ശ്രമിച്ചത് തടയാൻ ശ്രമിച്ചപ്പോഴാണ് എസ്.ഐയെ  മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതേ തുടർന്ന് വിനോദ് കുമാറിനെ  പൊലിസ് കസ്റ്റഡിയിലെടുത്തു. ഇതോടെ ദാമോദരൻ എന്ന ആളുടെ നേതൃത്വത്തിൽ പൊലിസ് ജീപ്പ് തടഞ്ഞ് കസ്റ്റഡിയിലെടുത്ത ആളെ മോചിപ്പിച്ചെന്നാണ് കേസ്. ഇവർ ഉൾപെടെ 15 പേർക്കെതിരെയാണ് കേസ്.


Post a Comment

0 Comments