പൂച്ചക്കാട് ഗഫൂർ ഹാജിയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണം, ഐ എൻ എൽ വഹാബ് വിഭാഗം

LATEST UPDATES

6/recent/ticker-posts

പൂച്ചക്കാട് ഗഫൂർ ഹാജിയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണം, ഐ എൻ എൽ വഹാബ് വിഭാഗം

 



കാസറഗോഡ് : പ്രമാദമായ പൂച്ചക്കാട്ടെ വ്യാപാര പ്രമുഖൻ ഗഫൂർ ഹാജിയുടെ ദുരൂഹ മരണത്തെക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്ക അകറ്റണമെന്നും, അന്തവിശ്വാസത്തിന്റെയും മന്ത്രവാദത്തിന്റെ പേരിൽ സമൂഹത്തിൽ നടക്കുന്ന തട്ടിപ്പുകൾ പോലീസ് വെളിച്ചത്ത് കൊണ്ടുവരണമെന്നും ഐ എൻ എൽ വഹാബ് വിഭാഗം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.


ആത്മീയതയുടെ മറവിൽ നടക്കുന്ന തട്ടിപ്പുകൾക്കിരയായവരിൽ പലരും കാര്യങ്ങൾ പുറത്ത് പറയാൻ മടിക്കുകയാണ്.

ഇത്‌ കാരണം ഇത്തരം ക്രിമിനലുകൾ പിടിക്കപ്പെടാതിരിക്കാനും കൂടുതൽ തട്ടിപ്പുകളുമായി  സ്വൈരവിഹാരം നടത്താനും വഴി എളുപ്പമാവുകയാണ്. ഇത്തരക്കാർക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.


മെയ് 26 ന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന സെക്യുലർ ഇന്ത്യ റാലിയിൽ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിച്ച് വൻ വിജയമാക്കാനും തീരുമാനിച്ചു. പ്രസിഡന്റ് ഇഖ്ബാൽ മാളിക അധ്യക്ഷനായി. എം.കെ. ഹാജി, എം എ കുഞ്ഞബ്ദുള്ള, സാലിം ബേക്കൽ, റഹീം ഹാജി കരിവേടകം, മുസ്തഫ കുമ്പള, ഖാദർ ഒറവങ്കര, കെ.എ.മുഹമ്മദ് കുഞ്ഞി, ബി.കെ.മുഹമ്മദ്, മജീദ് മേൽപ്പറമ്പ്, അഫ്സൽ പടന്നക്കാട് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. എ.കെ. കമ്പാർ സ്വാഗതവും അമീർ കളനാട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments