ബേക്കൽ: ആല്‍ബത്തില്‍ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയില്‍ സംസാരിച്ചുവെന്ന പരാതിയില്‍ നടനും മുന്‍ ഡിവൈഎസ്പിയുമായ വി മധുസൂദനനെതിരെ കേസ്. കൊല്ലം സ്വദേശിനിയായ 28കാരിയുടെ പരാതിയിലാണ് കേസ്. സിനിമാ അഭിനേതാവും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും കൂടിയാണ് വി മധുസൂദനന്‍.കാസര്‍കോട് എത്തിയ യുവതിയോട് പെരിയയിലെ ഒരു ഹോം സ്‌റ്റേയില്‍ വെച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. യുവതി ബേക്കല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കുകയായിരുന്നു.
0 Comments