സ്കൂട്ടറുമായി കൂട്ടിയിടിച്ച് ബൈക്കിൽനിന്നു തെറിച്ചു വീണ് യുവാവ് മരിച്ചു; കണ്ടെത്തിയത് ജലഅതോറിറ്റി പൈപ്പിനുള്ളിൽ

LATEST UPDATES

6/recent/ticker-posts

സ്കൂട്ടറുമായി കൂട്ടിയിടിച്ച് ബൈക്കിൽനിന്നു തെറിച്ചു വീണ് യുവാവ് മരിച്ചു; കണ്ടെത്തിയത് ജലഅതോറിറ്റി പൈപ്പിനുള്ളിൽ
ലപ്പുറം: സ്കൂട്ടറുമായി കൂട്ടിയിടിച്ച് ബൈക്കിൽനിന്നു തെറിച്ചു വീണ് യുവാവ് മരിച്ചു.തൃപ്രങ്ങോട് പെരുന്തല്ലൂർ ചീരക്കുഴിയിൽ മുസ്തഫയുടെയും റഹിയാനത്തിന്റെയും മകൻ മുഹമ്മദ് ഷിബിൽ (21) ആണ് മരിച്ചത്. തിരുനാവായ പട്ടർനടക്കാവിലെ ഡിസൈനിങ് സ്ഥാപനത്തിൽ നിന്ന് ശനി രാ‍ത്രി 10 മണിയോടെ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ തൃപ്രങ്ങോട് ചേമ്പുംപടിയിലാണ് അപകടം.


ഷിബിൽ സഞ്ചരിച്ചിരുന്ന ബൈക്ക് തൊട്ടു മുൻപിൽ യുവതി ഓടിച്ചിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിൽനിന്നു തെറിച്ച യുവാവ് റോഡരികിലെ വലിയ പൈപ്പിനുള്ളിൽ വീണു. 20 മിനിറ്റ് നേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഉടൻ പുറത്തെടുത്ത് ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ പൈപ്പിനുള്ളിലേക്ക് തെറിച്ചു വീണതാകുമെന്നാണു കരുതുന്നത്. സ്കൂട്ടർ യാത്രക്കാരിയായ യുവതി ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ഷിബിലിന്റെ കബറടക്കം നടത്തി. സഹോദരി: റഹീമ ഷറ.

Post a Comment

0 Comments